Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കരമനയിലെ കൂടത്തിൽ വീട്ടിൽ ദുരൂഹമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവന്‍റെ മരണത്തിന്‍റെ കാരണം വ്യക്തമാക്കാതെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

27 OCTOBER 2019 03:06 PM IST
മലയാളി വാര്‍ത്ത

കരമനയിലെ കൂടത്തിൽ വീട്ടിൽ ദുരൂഹമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവന്‍റെ മരണത്തിന്‍റെ കാരണം വ്യക്തമാക്കാതെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ജയമാധവന്‍റെ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അത് പോലെ തന്നെ ജയമാധവൻ നായർക്കു വീണു പരുക്കേറ്റതായി അയൽവാസികളെ വിവരം അറിയിച്ചിരുന്നില്ല. വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത് എന്നും സംശയം ഉണർത്തുന്നത് ആണ്

രവീന്ദ്രൻ നായർ എന്ന കാര്യസ്ഥൻ ജയമോഹനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടും അയൽക്കാരെപ്പോലും അറിയിക്കാതെ മെഡിക്കൽ കോളേജിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിലുണ്ട്.. അയൽവാസി തന്റെ ഓട്ടോറിക്ഷ പാർക്കു ചെയ്യുന്നത് കൂടത്തിൽ തറവാട്ടിലാണ്. എങ്കിലും അകലെ താമസിക്കുന്ന വീട്ടുജോലിക്കാരി വന്നതിനു ശേഷം അവരാണ് സ്റ്റാൻഡിൽനിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ച് ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്.

പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആന്തരാവയവ പരിശോധനാഫലം കിട്ടിയിട്ടില്ല..ആന്തരികാവയവങ്ങൾ പക്ഷേ സാധാരണ നിലയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് . അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല.

നിലത്ത് വീണാണ് മരിച്ചതെന്നാണ് കാര്യസ്ഥനടക്കമുള്ളവർ നാട്ടുകാരോട് പറഞ്ഞത്. അതുകൊണ്ടാകാം നെറ്റിയിലും മുഖത്തും ചെറിയ പരിക്കുകളുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്. മരണകാരണം സ്ഥിരീകരിക്കാൻ ഇനി ശാസ്ത്രീയ പരിശോധനാ ഫലം വേണമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ, മൃതദേഹങ്ങൾ കത്തിച്ചത് തിരിച്ചടിയാകും. സാംപിൾ ശേഖരിക്കാത്തവരുടെ മരണങ്ങളിൽ ഇനി പരിശോധന സാധ്യമല്ല എന്നത് കാര്യങ്ങൾ സങ്കീർണമാക്കുന്നു.

അതേസമയം, ഉമാമന്ദിരം തറവാട്ടിൽ ഏറ്റവും അവസാനം മരിച്ച ജയമോഹന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്‍റെ പേരിലേക്ക് വകമാറ്റിയത്. മുപ്പത് കോടി രൂപയുടെ സ്വത്ത് ട്രസ്റ്റിന്‍റെ കീഴിലാക്കിയതിൽ ദുരൂഹതയുണ്ടെന്നും, ആ സ്വത്ത് ഭാഗം വച്ചതും ട്രസ്റ്റിന്‍റെ പേരിലേക്ക് മാറ്റിയതും വ്യാജ വിൽപ്പത്രം വച്ചാണെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്

ജയമാധവൻനായരുടെ മരിച്ചതിനുശേഷം രവീന്ദ്രൻ നായർ രണ്ടു പേർക്കായി 25 ലക്ഷം രൂപ, 5 ലക്ഷം രൂപ വീതം കൈമാറിയതും സംശയാസ്പദം ആണ്

ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ പറഞ്ഞത്. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്ത ബന്ധുക്കളാണ് ഇപ്പോൾ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രൻ നായർ പറയുന്നു. .

ജയപ്രകാശ് മരിച്ചപ്പോൾ താനും ജയമാധവനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടിൽ ഉള്ളവരെ അറിയിച്ചിരുന്നു. അതേസമയം, ജയമാധവൻ നായരെ കാണാൻ രാവിലെ എത്തിയപ്പോഴാണ് അയാൾ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും രവീന്ദ്രൻ നായർ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൂടത്തിൽ കുടുംബത്തിന്റേതായി സെന്റിന് ആറര ലക്ഷത്തോളം രൂപ വിലവരുന്ന ഒന്നര ഏക്കർ വസ്തു കാര്യസ്ഥനും സെന്റിനു 4 ലക്ഷത്തോളം രൂപ വിലവരുന്ന വസ്തു കാര്യസ്ഥന്റെ സഹായിക്കും ലഭിച്ചിട്ടുണ്ട് ... കൂടാതെ 5 കോടി രൂപ വില മതിക്കുന്ന 35 സെന്റ് പുരയിടം ജയമാധവൻ നായർ തയാറാക്കിയതെന്നു പറയുന്ന വിൽപത്രം വഴി കാര്യസ്ഥനു വേറെയും ലഭിച്ചതായി ജില്ലാ ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവിക്കു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നൽകിയ റിപ്പോർട്ടിലുണ്ട്

2016 ഫെബ്രുവരി 15നു തയ്യാറാക്കിയ വിൽപത്രം റജിസ്റ്റർ ചെയ്തിട്ടില്ല. . നോട്ടറി മുഖേനയാണ് നൽകിയിരിക്കുന്നത് .. പിന്നീട് ഇതു മണക്കാട് വില്ലേജ് ഓഫിസിൽ നൽകി ഭൂമി പോക്കുവരവ് ചെയ്യാൻ ശ്രമം നടത്തിയിട്ടുണ്ട്.
ഈ വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്ന വീട്ടുജോലിക്കാരിക്ക് എഴുത്തും വായനയും അറിയില്ല. ഇതിനു ശേഷം ഏപ്രിലിൽ ആണ് ജയമാധവൻ നായർ മരിക്കുന്നത് . പിന്നീടു കാര്യസ്ഥനും മറ്റു ബന്ധുക്കളും ഒരു സിവിൽ കേസ് നടത്തി ഒത്തുതീർപ്പെന്ന പേരിൽ ഭൂമി തട്ടിയെടുത്തതായും റിപ്പോ‍ർട്ടിലുണ്ട്.

കൂടത്തിൽ തറവാട്ടിലെ അവസാനം മരിച്ച, അവിവാഹിതരായ രണ്ട് അംഗങ്ങളായ ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണത്തിലാണ് ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയം പ്രകടിപ്പിച്ചിരിക്കുന്നതും പരാതി നൽകിയിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പ്രത്യേകാന്വേഷണ സംഘം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (17 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (33 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (44 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (50 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (56 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends