വാളയാർ പീഡന കേസ് ; പോലിസ് അന്വേഷണം നടത്തിയിട്ടു കാര്യമില്ല; ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ

വാളയാർ പീഡന കേസിൽ പോലിസ് അന്വേഷണം നടത്തിയിട്ടു കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അതുകൊണ്ട് തന്നെ പോലിസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുകയുണ്ടായി.
പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പോലിസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു പെണ്‍കുട്ടികളുടെ അമ്മ ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ടിരുന്നു.പാലക്കാട് പോക്‌സോ കോടതിയുടെ വിധിക്കെതിരെ പോലിസ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നും പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















