കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണം; ആരുടേയും മരണവിവരം കാര്യസ്ഥന്‍ അറിയിച്ചില്ല, സ്വത്തിന് വേണ്ടി ഭീഷണിപ്പെടുത്തി.... പുതിയ വെളിപ്പെടുത്തലുമായി മരിച്ച ജയമാധവന്‍റെ അടുത്ത ബന്ധു ആനന്ദവല്ലി

തിരുവനന്തപുരം കരമനയില്‍ കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി മരിച്ച ജയമാധവന്‍റെ അടുത്ത ബന്ധു ആനന്ദവല്ലി. 26 വര്‍ഷത്തിനിടെ നടന്ന 7 ദുരൂഹ മരണങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യാദൃശ്ചികമായി എത്തിയപ്പോഴാണ് ജയമാധവന്റെ മരണം അറിഞ്ഞതെന്ന് ജയമാധവന്‍റെ അടുത്ത ബന്ധു ആനന്ദവല്ലി. ഈ മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും. സ്വത്ത് രവീന്ദ്രന്‍ നായര്‍ക്കെഴുതി വയ്ക്കാന്‍ ഒരു സാധ്യതയും ഇല്ല. സ്വത്ത് കിട്ടിയില്ലെന്ന് പറഞ്ഞ് രവീന്ദ്രന്‍ നായര്‍ ഭീഷണിപ്പെടുത്തിയെന്നും ആനന്ദവല്ലി പറഞ്ഞു
കുടുംബത്തിൽ നടന്ന മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. അവസാനത്തെ മരണം നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്.
https://www.facebook.com/Malayalivartha






















