Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഞാനും എന്റെ കുട്ടികളും പെട്ടുപോയതാണ്; ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി പ്രിന്‍സിപ്പാള്‍

01 NOVEMBER 2019 12:21 PM IST
മലയാളി വാര്‍ത്ത

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ടെന്ന ആരോപണം മന്ത്രി എകെ ബാലനോട് വിശദീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ തിരുവനന്തപുരത്തെത്തി. മന്ത്രി എകെ ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച്‌ വിശദീകരണം നല്‍കാനാണ് പ്രിന്‍സിപ്പാള്‍ എത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടേറിയേറ്റില്‍ മന്ത്രിയുടെ ഓഫീസില്‍ വച്ച്‌ കാണാനാണ് മന്ത്രി അനുവാദം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ മന്ത്രിയെ കാണാന്‍ എത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തില്‍ മന്ത്രിയോടെ നേരിട്ട് വിശദീകരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ ഡോ ടിബി കുലാസ് പറഞ്ഞു.
അവര്‍ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയില്‍ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണെന്നും അവര്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഇടയില്‍പെട്ട് കുട്ടികള്‍ ഭയന്നു പോയെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ബിനീഷാണ് മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം ആരോപിച്ചു.

'ബിനീഷ് ആ പ്രോഗ്രാമിന്റെ ഇടയില്‍ കയറി അവിടെ കുത്തിയിരുന്നു. 30 സെക്കന്റ് സംസാരിക്കാന്‍ വേണമെന്ന് പറഞ്ഞു. അതൊക്കെ എല്ലാവരും കണ്ടതാണല്ലോ പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം പരിപാടിയുടെ ചീഫ് ഗസ്റ്റായി നിശ്ചയിച്ചത് ബിനീഷിനെയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലായപ്പോള്‍ പരിപാടികളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു. ഇത് പ്രകാരം അഞ്ചരയ്ക്കാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ പരിപാടി വച്ചത്. ആറ് മണിക്ക് ബിനീഷിന്റെ പരിപാടിയും നിശ്ചയിച്ചു.

സമയക്രമം ബിനീഷിനെ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ അദ്ദേഹം എത്തിയപ്പോഴേക്കും ആദ്യത്തെ പരിപാടി അവസാനിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ സ്വീകരിച്ച്‌ എന്റെ മുറിയിലേക്ക് കൊണ്ടുപോകാന്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെട്ടത്. ഞാന്‍ അദ്ദേഹത്തെ കൈപിടിച്ച്‌ കൂട്ടിക്കൊണ്ടുപോയ സമയത്ത് ബിനീഷ് എന്റെ കൈതട്ടി മാറ്റി സ്റ്റേജിലേക്ക് പോവുകയായിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. പരിപാടി പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തോന്നിയത് കൊണ്ടാണ് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞത് പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു.

എസ്‌എഫ്‌ഐ യൂണിയന്റെ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴ്ണ് ബിനിഷീന് ഇത്തരത്തില്‍ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. ചടങ്ങില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനേയും യൂണിയന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചുവന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്ന് സംവിധായകന്‍ അറിയിച്ചതോടെ അവര്‍ ബിനീഷീനെ വേദിയില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചത്.
'ഞാന്‍ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയര്‍ന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ... ജീവിതത്തില്‍ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല..' പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ബിനീഷിന്റെ വാക്കുകളാണിത്.

വൈകിട്ട് ആറുമണിയോടെയായിരുന്നു കോളേജിലെ എസ്‌എഫ്‌ഐ യൂണിയന്റെ പരിപാടി. കൃത്യ സമയത്ത് തന്നെ ബിനീഷ് എത്തി. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് മുമ്ബ് നിങ്ങളുണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് അനില്‍ അറിയിച്ചെന്ന് യൂണിയന്‍ ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. ചാന്‍സ് ചോദിച്ച്‌ നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അനില്‍ സാര്‍ പോയിട്ട് വന്നാ മതി. അപ്പോള്‍ കുഴപ്പമില്ലെന്നും ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ പരിപാടിക്കിടെ വേദിയില്‍ അനില്‍ പ്രസംഗിക്കുമ്ബോള്‍ എത്തിയ ബിനീഷിനെ പ്രിന്‍സിപ്പല്‍ അടക്കം തടഞ്ഞു. ഒടുവില്‍ ്േപാലീസിനെ വിളിക്കുമെന്ന് പ്രിന്‍സിപ്പല്‍ എന്നോട് പറഞ്ഞു. ഇതോടെ കസേരയിലിരിക്കാതെ ബിനീഷ് സ്‌റ്റേജിന് മുന്നില്‍ നിലത്തിരുന്ന് പ്രതിഷേധിച്ചു. മൈക്ക് ഇല്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ ഇക്കാര്യം അറിയിച്ചു. ചാന്‍സ് ചോദിച്ച്‌ നടക്കുന്ന ഒരുത്തന്‍ തന്നെയാണ് പക്ഷേ ആ വേദിയില്‍ ഞാന്‍ അവര്‍ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവര്‍ തന്നില്ലെന്നുമ ബിനീഷ് പറഞ്ഞു.

അതേസമയം അനിലിന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച്‌ പോയിട്ടില്ല. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവര്‍ത്തകര്‍ വിളിക്കുകയായിരുന്നു. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാന്‍ പോയിരുന്നു. എന്നാല്‍ സിനിമ വന്നപ്പോള്‍ സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോ ബിനീഷ് കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends