ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല. രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളക്കടവ് ജംക്ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ചതാണ് ഒരു കേസ്. കഴിഞ്ഞമാസം കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ച സുഗതന് ജാമ്യം ലഭിച്ചാലും പുറത്തിറാങാനാകില്ല . നിലവിൽ സുഗതന്റെ രാഷ്ട്രീയഭാവി എന്താകുമെന്ന ചോദ്യവും ഒരു വശത്ത് ശക്തമായി ഉയരുന്നുണ്ട്. നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറാണ് സുഗതൻ. എന്നാൽ, തുടർച്ചയായി മൂന്ന് കൗൺസിലിൽ പങ്കെടുക്കാതിരുന്നാൽ സുഗതന് അയോഗ്യത നേരിടേണ്ടി വരും. അങ്ങനെ വരുമ്പോൾ, കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ അംഗസംഖ്യയിൽ കുറവുണ്ടാകും. വിവി രാജേഷിന്റെ നേതൃത്വത്തിൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിയുടെ അംഗസംഖ്യ 51.
കഴിഞ്ഞ ദിവസങ്ങളിൽ കോർപറേഷനിൽ സുഗതന്റെ പേരിൽ ഉണ്ടായ വൻ തർക്കങ്ങൾ. അതിരൂക്ഷമായ സാഹചര്യത്തിലേ ക്ക് ആ തർക്കങ്ങൾ വഴി മാറിയിരുന്നു. കൗൺസിൽ യോഗത്തിനിടെ വലിയ സംഘർഷമാണുണ്ടായത്. സുഗതന് ഒപ്പിടാനായി അറ്റൻഡൻസ് രജിസ്റ്റർ മാറ്റിവെച്ചെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
ഇനി രണ്ട് കൗൺസിൽ യോഗം കൂടി നടക്കാനുണ്ട്. സുഗതന്റെ സത്യപ്രതിജ്ഞ അസാധുവാക്കി കോടതി ഉത്തരവും ഇതിനിടെ വന്നിരുന്നു. സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അടുത്ത കൗൺസിൽ യോഗത്തിനുമുമ്പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സുഗതൻ.
അതേസമയം ക്ഷേത്രോത്സവത്തിനിടയിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട കേസിൽ തെളിവുശേഖരണത്തിനായി പോലീസ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി, വീണ്ടും വിയ്യൂർ ജയിലിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
വെളളയിൽകടവിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സുഗതൻ രണ്ടുപേരെ ആക്രമിച്ച കേസിൽ ആയുധങ്ങൾ കണ്ടെത്താനുണ്ടെന്നും രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. തന്നെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ വാഹനത്തിൽ വെച്ച് പൊലീസ് മോശമായി പെരുമാറി എന്ന് സുഗതൻ കോടതിയിൽ പറഞ്ഞിരുന്നു.
സുഗതനെതിരായ കാപ്പ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ജില്ലാ കളക്ടറുടെ നടപടിയാണ് അംഗീകരിച്ചത്. എന്നാൽ ഇളവിന് കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. സർക്കാർ സമിതി രൂപീകരിക്കാൻ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജൂലൈ 26ന് മുമ്പ് കാപ്പ കേസിൽ ജാമ്യമില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകും.
അതിനുമുൻപ് ജാമ്യം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. കാപ്പ ഒഴിവാക്കുന്നതിനോടൊപ്പം സുഗതന്റെ പുനഃസത്യപ്രതിജ്ഞയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി. മാത്രമല്ല, സുഗതന്റെ സത്യപ്രതിജ്ഞ അസാധുവാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവും ഇതിനിടെ വന്നിരുന്നു. ഇനി ഒരു വട്ടംകൂടി സുഗതൻ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്, അടുത്ത കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടതുമുണ്ട്. അതിനുമുമ്പ് ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സുഗതൻ.
https://www.facebook.com/Malayalivartha


























