Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

രാജഗോപാലൻ നായരെ ഇറക്കി എൻ എസ് എസിനെ പിണറായി പാട്ടിലാക്കുന്നു; സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാവും എന്ന് സൂചന

01 NOVEMBER 2019 04:42 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാവും എന്ന് സൂചന. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ചെയർമാനാണ് രാജഗോപാലൻ നായർ. ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.

വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് അദ്ദേഹം. എൻ എസ് എസിന്റെ പ്രതിനിധിയാണ് എക്കാലും ദേവസ്വം ബോർഡുകൾ ഭരിച്ചിരുന്നത്. അത് കാലാകാലങ്ങളായി തുടർന്നുവരുന്ന ഏർപ്പാടാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും രാജഗോപാലൻ നായർ ദേവസ്വം ബോർഡ് ഫ്രസിഡന്റാകാൻ കരുക്കൾ നീക്കിയിരുന്നു. എന്നാൽ പത്മകുമാർ അത് തട്ടിയെടുത്തു. അതിൽ രാജഗോപാലൻ നായർക്ക് പത്മകുമാറിനോട് നീരസമുണ്ട് . ശബരിമല വിഷയത്തിൽ പിണറായിക്ക് ഒപ്പം നിന്നത് രാജഗോപാലൻ നായരാണ്.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനായി പിണറായി അദ്ദേഹത്തിന് അവസരം നൽകിയത് ഇതിലുള്ള വിഷമം മാറ്റാനാണ്. ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആശയം രാജഗോപാലൻ നായരുടേതായിരുന്നു. ഇതിന് ജി. സുകുമാരൻ നായരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ജി സുകുമാരൻ നായരുടെ ആഗ്രഹമായിരുന്നു ഇത്. കോട്ടയം ഗസ്റ്റ് ഹൗസിലെത്തി സുകുമാരൻ നായർ പിണറായിയെ കണ്ടതും രാജഗോപാലൻ നായരുടെ നിർദ്ദേശാനുസരണമാണ്. പിണറായി പൂർണ മനസോടെയാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് പച്ചക്കൊടി കാണിച്ചത്. എന്നാൽ ശബരിമലയിലെ യുവതി പ്രവേശം എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു.

നവംബർ ഒന്നിന് പുറത്തിറക്കുന്ന ദേവസ്വം ബോർഡിലേക്കുള്ള എൽഡി കാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. കേരളത്തിൽ ആദ്യമായി വിപ്ലവകരമായ മാറ്റം വരുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്നത്. ഇക്കാര്യം രാജഗോപാലൻ നായർ പത്ര സമ്മേളനം നടത്തിയാണ് അറിയിച്ചത്. അതിന് മുമ്പ് ജി.സുകുമാരൻ നായരെ അദ്ദേഹം വിവരം അറിയിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കാത്തതിന്റെ പേരിലാണ് സുകുമാരൻ നായർ ഉപ തെരഞ്ഞടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നത്. എന്നാൽ എൻ എസ് എസിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി കൊണ്ടാണ് കോൺഗസുകാർ തോറ്റമ്പിയത്. അതോടെ സമവായത്തിന്റെ വഴിയിൽ സുകുമാരൻ നായരുമെത്തി.

എൻ എസ് എസിന്റെ ഒരു പ്രധാന ആവശ്യമാണ് കേരള പിറവി ദിനത്തിൽ സാക്ഷാത്കരിക്കുന്നത്. അതൊരു ചെറിയ കാര്യമല്ല. ആയിരകണക്കിന് മുന്നാക്കക്കാരാണ് നിത്യ ഭാരിദ്ര്യത്തിൽ കഴിയുന്നത്. അവർക്ക് അഭയം നൽകുന്ന തീരുമാനമാണ് ഒരു പുതിയ തുടക്കം എന്ന നിലയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

എൻഎസ് എസ് വരും ദിവസങ്ങളിൽ നിലപാട് മാറ്റാൻ സാധ്യതയുണ്ട്. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമം അനുസരിച്ച് അവധിയാക്കണമെന്നാണ് എൻ എസ് എസിന്റെ അടുത്ത ആവശ്യം. അതും അംഗീകരിക്കാൻ സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (15 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends