Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കേരളത്തെ മറക്കില്ല അതാണ് മോദി; കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

01 NOVEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

കേരളപ്പിറവി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസയറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസയറിയിച്ചത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍.

സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു.

ഓരോ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ആശംസയറിയിച്ചത് അതാത് സ്ഥലങ്ങളിലെ പ്രാദേശിക ഭാഷയിലാണ്. കേരളപ്പിറവി ദിനത്തില്‍ ജനങ്ങള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസയറിച്ചു. കേരളപ്പിറവി ദിനത്തില്‍ എല്ലാ കേരളീയര്‍ക്കും ഹൃദ്യമായ ആശംസകളും ക്ഷേമവും നേരുന്നു. കേരള സംസ്ഥാനവും നമ്മുടെ രാജ്യവും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉന്നതിയിലേയ്ക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു. തിരുവിതാംകൂർ- കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. സമത്വ സുന്ദരമായ കേരളത്തിനായി ഇനിയും ഒട്ടേറെ ദൂരം മുന്നേറാനുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സുസ്ഥിരവികസന പാതയിലൂടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ മുന്നേറുന്ന സമൂഹം എന്ന നിലയില്‍ നമ്മള്‍ സ്വയം നവീകരിക്കണം. കാലാവസ്ഥവ്യത്യാനവും മാറുന്ന ജീവിത സാഹചര്യങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും അതിജീവിക്കനുമുള്ള ആര്‍ജവം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്തമാക്കണം. അറുപത്തി മൂന്നാം വാര്‍ഷികം ആചരിക്കുന്ന നമ്മുടെ സംസ്ഥാനം പരിമിതികള്‍ക്ക് നടുവില്‍ പോലും മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ ഒന്നാമതായി തല ഉയര്‍ത്തി നില്‍ക്കുന്നത് ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഓരോ പൗരന്‍റെയും ശ്രമഫലമായാണ്.

ജാതി ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായി മലയാളി മനസ്സ് ഒരുമിക്കുന്നതിനുള്ള തുടര്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് മുഖ്യമന്ത്രി ആശംസിക്കുന്നുച്ചു.

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും സമൂഹത്തെ എന്നും സമ്പന്നമാക്കിയ മൈത്രിയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ കൈകോർക്കാമെന്നും കേരളപ്പിറവി സന്ദേശത്തിൽ ഗവർണർ പറഞ്ഞു.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇതേ ദിവസം തന്നെയാണ് മലയാള ഭാഷാ ദിനമായും ആചരിക്കപ്പെടുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends