Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മേനോന്‍ സഖാവിന് പിന്നാക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ല; കേരള രാഷ്ട്രീയത്തിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നായനാര്‍ക്കുവേണ്ടി കെ.ആര്‍ ഗൗരിയമ്മയോട് മാറിനില്‍ക്കാന്‍ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റ്; ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ്

01 NOVEMBER 2019 12:17 PM IST
മലയാളി വാര്‍ത്ത

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാമടക്കം സംഭവത്തില്‍ കോളേജ് യൂണിയനെ വിമര്‍ശിച്ചു രംഗത്തെത്തി.ഇതിനുപിന്നാലെ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ കോളേജിനേയും യൂണിയനേയും വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍.

എസ്.എഫ്.ഐക്ക് ഏകാധിപത്യമുള്ള കോളേജാണ് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇവിടെ കോളേജ് യൂണിയന്‍ പരിപാടിക്കായി ഇടത് ആശയമുള്ള രണ്ട് പേരെയാണ് യൂണിയന്‍ ക്ഷണിച്ചത്. എന്നാല്‍ സംവിധായകനായ മേനോന്‍ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ലെന്ന് അറിഞ്ഞ യൂണിയന്‍ നേതാക്കള്‍ മേനോന്‍ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേരള രാഷ്ട്രീയത്തിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നായനാര്‍ക്കുവേണ്ടി കെ.ആര്‍ ഗൗരിയമ്മയോട് മാറിനില്‍ക്കാന്‍ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റായിരുന്നുവെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

എസ്‌എഫ്‌ഐ ഏകാധിപത്യം ഉള്ള പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ലെഫ്റ്റ് ലിബറല്‍ ആയ സംവിധായകനെ ഉദ്ഘാടനത്തിന് വിളിക്കുന്നു. കൂട്ടിന് ഇരവാദ നാടന്‍ കമ്മിയായ നടനെയും .

മേനോന്‍ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാന്‍ കഴിയില്ല എന്നറിഞ്ഞ സഖാക്കളുടെ കോളേജ് യൂണിയന്‍ മേനോന്‍ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഒരു തെറ്റാണോ? ഇ കെ നായനാര്‍ക്കുവേണ്ടി കെ.ആര്‍ ഗൗരിയമ്മയോട് മാറിനില്‍ക്കാന്‍ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റ്. കഴിഞ്ഞ വര്‍ഷം ഇതേ പരിപാടിയുടെ ഉദ്ഘാടക കേരളവര്‍മ്മയിലെ കവിതക്കളളിയായിരുന്നത്രെ. അപ്പോള്‍ കോളേജിന്റെയും യൂണിയന്റെയും ഏകദേശ നിലവാരം പിടികിട്ടിയിട്ടുണ്ടാവുമല്ലോ. പാലക്കാടുള്ളത് മെഡിക്കല്‍ കോളേജ് അല്ല മേടിക്കല്‍ കോളേജ് ആണെന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതാ . ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ അടുത്ത് പോകുന്ന രോഗികളുടെ കഷ്ടകാലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends