Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സ്കൂളിൽ പഠിക്കുംബോൾ ടൈൽസ്‌ പണിക്ക് ഇറങ്ങി; കഷ്ടപാടുകളിൽ നിന്ന് സിനിമയിലേക്ക്; കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു;ആരാണ് ബിനീഷ് ബാസ്റ്റിൻ?

01 NOVEMBER 2019 02:20 PM IST
മലയാളി വാര്‍ത്ത

കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പ്രതികരിച്ചു. ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിൽ നിന്നാണ് ബിനീഷ് കലാരംഗത്തേക്ക് എത്തിയത്.

സ്കൂളിൽ പഠിക്കുംബോൾ തന്നെ പെയിന്റ്പണി , ടൈൽസ്‌ പണക്കൊക്കെ പോകുമായിരുന്നു , ബിനീഷ്‌ . സ്കൂൾ കഴിഞ്ഞതോടെ അത്‌ സ്ഥിര ജോലിയാക്കി ബിനീഷ്‌ .ബിനീഷിന്റെ താടിയാണ്‌ ബിനീഷിന്‌ സിനിമയിലേക്കുള്ള വഴി തുറന്നത്‌ . സൂപ്പർ സ്റ്റാർ വിജയുടെ " തെരി " എന്ന സിനിമയിൽ ഒരു വേഷം കിട്ടിയതാണ്‌ ബിനീഷിന്‌ ഒരു ബ്രേക്ക്‌ ആയത്‌ ‌ . അതിനു ശേഷം വിജയ്‌ ഫാൻസിന്റെ ശുപാർശ്ശയിൽ ചെറിയ ചെറിയ ഉൽഘാടനങ്ങളൊക്കെ കിട്ടി തുടങ്ങിയത്‌ . പൊതുപരിപാടികളിൽ കിട്ടിയ പൈസ കൂട്ടി ബിനീഷ്‌ ആദ്യമായ്‌ ഒരു ഹ്യുഡയ്‌ ഇയോൺ കാറെടുക്കുംബോൾ നന്ദിസൂചകമായ്‌ " വിജയുടെ " ഒരു ചിത്രം പിന്നിലെ ഗ്ലാസിൽ പതിപ്പിക്കാൻ മറന്നില്ല

അച്ചൻ മരിക്കുംബോൾ വെറുമൊരു " ചായിപ്പ്‌ " ആയിരുന്നു ബിനീഷിന്റെ വീട്‌ . അതിനുശേഷം അമ്മ ബീഡിതെറുത്തും മറ്റും സ്വരുകൂട്ടിയ ചെറിയ തുക കൊണ്ടാണ്‌ വീട് നിർമിച്ചത് . 2018 ലെ മഹാപ്രളയത്തിൽ ഈ വീട്‌ മുഴുവൻ മുങ്ങി പോയി. പലരും ബിനീഷിനെ സഹായിക്കാൻ മുന്നോട്ട്‌ വന്നപ്പോൾ , അയാൾ സ്നേഹപൂർവം നിരസിചു.

"എനിക്ക്‌ പണിയെടുക്കാനുള്ള ആരോഗ്യവും കരുത്തുമുണ്ട്‌. ഞാൻ അധ്വാനിച്ച്‌ തന്നെ ഒരു വീട്‌ പണിതുകൊള്ളാം . എന്നെക്കാൾ അർഹരായ ഒരുപാട്‌ പേരുണ്ട്‌. നിങ്ങൾ അവരെ സഹായിക്കു " എന്നാണ്‌ ബിനീഷ്‌ പറഞ്ഞത്‌ .തെ രിയെന്ന വിജയ് സിനിമ റിലീസ് ചെയ്യുന്നതു വരെ ബിനീഷ് ടൈൽസ് പണിക്ക് പോയിരുന്നു. ടൈൽസ് പണിക്കിടെയാണ് അഭിനയിക്കാനുള്ള വിളി വന്നത് പിന്നെ സംഭവിച്ചതെല്ലാം അൽഭുതം. വിജയ് ചിത്രത്തിൽ വില്ലനായിട്ടാണ് ബിനീഷ് തകർത്ത് അഭിനയിച്ചത്. തെരിയുടെ വിജയത്തിന് ശേഷം സിനിമയിൽ തിരക്ക് കൂടി. ഇതോടെ ടൈൽ പണിയും തൽകാലത്തേക്ക് നിന്നു. പക്ഷേ സിനിമയിൽ ഇടവേളയുണ്ടായാൽ ബിനീഷ് ബാസ്റ്റിന് വീണ്ടും പഴയ പണിയിലേക്ക് പോകാൻ ഒരു മടിയുമില്ല. ഇതാണ് ബിനീഷിനെ മറ്റ് നടന്മാരിൽ വ്യത്യസ്തമാക്കുന്നത്.

തെരിയിൽ അഭിനയിക്കുന്നതുവരെ സിനിമ മുഴുവൻസമയമാക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ജീവിതസാഹചര്യംതന്നെ കാരണം. സിനിമയിൽനിന്ന് സ്ഥിരംവരുമാനമില്ലാത്തതിനാൽ ടൈൽസ് ജോലിചെയ്താണ് ജീവിച്ചത്. പണിക്കിടയിലായിരിക്കും ഷൂട്ടിങ്ങിന് വിളിക്കുക. ഒരു മണിക്കൂറിൽ എത്തണമെന്നായിരിക്കും നിർദ്ദേശം. പണി പാതിവഴിയിലിട്ട് പോകേണ്ടിവന്നിട്ടുണ്ട്. കൂടെയുള്ള പണിക്കാരുടെ സഹകരണംകൊണ്ടാണ് ഇതിന് സാധിച്ചത്. ഇപ്പോഴും ടൈൽസ് പണി ഏറ്റെടുത്ത് പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് ഇപ്പോഴുമുണ്ട് എന്നായിരുന്നു ബിനീഷ് കുറച്ച് കാലം മുമ്പ് പ്രതികരണം ഇങ്ങനെയായിരുന്നു.

2005ൽ ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടർന്ന് പോക്കിരിരാജ, പാസഞ്ചർ, അണ്ണൻതമ്പി, എയ്ഞ്ചൽ ജോൺ, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളിൽ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിൻ അഭിനയിച്ചിരുന്നത്.
അതേസമയം പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടു. മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്. സംഭവം വൈറലായതോടെ വിഷയം എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (14 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends