ബാറിലുണ്ടായ തര്‍ക്കം വഴിയിലും നീണ്ടു, പിന്‍തുടര്‍ന്നെത്തിയ ഇറച്ചിവെട്ടുകാരനും സംഘവും യുവാവിനെ കൊന്നു, സുഹൃത്തിന് ഗുരുതരപരിക്ക്

ബാറിലൂണ്ടായ തര്‍ക്കം വഴിയിലും നീണ്ടതോടെ യുവാവിന്റെ ജീവനെടുത്തു. പറണ്ടക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ ശശിയുടെ മകന്‍ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്. നിലമേല്‍ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബാറില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി സഞ്ചുവിനെ തടഞ്ഞ് നിര്‍ത്തി കുത്തികൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷിബുവിന് ഗുരുതര പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലാണ്. ഇന്നലെ രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക അരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഞ്ചുവിന്റെ നാട്ടുകാരാണ് ഇറച്ചിവെട്ടുകാണ് അല്‍അമീനും ഒപ്പമുണ്ടായിരുന്ന അല്‍ മുബീന്‍, മുഹമ്മദ് ജാസിം എന്നിവര്‍. അല്‍അമീനെയും മുഹമ്മദ് ജാസിമിനെയും പൊലീസ് കസ്റ്റിയിലെടുത്തു. ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പെയിന്റിംഗ് തൊഴിലാളിയായ സഞ്ചുവും സുഹൃത്ത് ഷിബുവും ഒരുമിച്ചാണ് ബാറിലെത്തിയത്. അവിടെ വച്ച് അല്‍അമീന്‍ എന്നയാളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടി. സംസാരത്തിനിടെ മുമ്പ് നടന്ന എന്തോ പ്രശ്‌നത്തെ ചൊല്ലി ഇരുകൂട്ടരും വഴക്കുണ്ടാക്കി. ബാര്‍ ജീവനക്കാരും മദ്യപിക്കാനെത്തിയവരും ഇടപെട്ട് രണ്ട് സംഘത്തെയും മടക്കിയയച്ചു. രാത്രി പത്തുമണിയോടെ സഞ്ചുവും ഷിബുവും വീട്ടിലേക്ക് പോയി. ഓട്ടോയില്‍ ഇവരെ പിന്തുടര്‍ന്നെത്തിയ അല്‍അമീനും സംഘവും വഴിയില്‍ വെച്ച് ഇവരെ തടഞ്ഞുനിര്‍ത്തി. ബാറിലെ സംഭവങ്ങളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ സ്ഞ്ചുവിന്റെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. അത് തടയുന്നതിനിടെയാണ് ഷിബുവിന് കുത്തേറ്റത്.
കഴുത്തിന് മുറിവേറ്റ സഞ്ചുവിനെ ഉടന്‍ നാട്ടുകാരില്‍ ചിലര്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഞ്ചു അവിവിവാഹിതനാണ്. കിളിമാനൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. സഞ്ചുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അല്‍മുബീനെ താമസിക്കാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























