വാളയാർ കേസ് ; പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂ; സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി; മലയാളം വേദി പ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്

വാളയാറില്‍ സഹോദരങ്ങങ്ങളായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്കാന് നിലവില്‍ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാലെ ഒരു പുനഃരന്വേഷണത്തിന് സാധിക്കുവെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്. കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നു കോടതി അറിയിച്ചപ്പോള്‍ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീല്‍ നല്‍കുന്നില്ലെന്ന് കോടതി ആരാഞ്ഞു. അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സര്‍ക്കാരും വ്യക്തമാക്കി. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിക്കുമ്ബോള്‍, വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം സാധ്യമല്ലെന്ന് സി.ബി.ഐ അഭിഭാഷകനും അറിയിച്ചു. മലയാളം വേദി പ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് സിബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ഹര്‍ജിക്കാരന് എന്ത് ബന്ധമാണുള്ളതെന്ന് ഹൈക്കോടതി ആരാഞ്ഞു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ അതോ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണോ ഹര്‍ജി. ഹര്‍ജിക്കാരന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ എന്നും കോടതി ആരാഞ്ഞു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ സി.ബി.ഐ അന്വേഷണം എങ്ങനെ ആവശ്യപ്പെടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിക്കുമ്ബോള്‍ വിധി ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























