എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി കുട്ടികളെ ഇടകലര്‍ത്തി ഇരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എഎച്ച്എസ്ടിഎ

ഹയര്‍സെക്കന്‍ഡറിയിലെ അംഗീകൃത സംഘടനകള്‍ക്കൊന്നും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അക്കാദമിക് കാര്യങ്ങള്‍ തീരുമാനിക്കുന്ന ക്യൂഐപി കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കാതെ, സമിതി പൊതു പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുത്തത് ജനാധിപത്യ നീതി നിഷേധിക്കലാണെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി.
സമിതി ഹയര്‍സെക്കന്‍ഡറി മേഖലയെ നശിപ്പിക്കുന്ന തീരുമാനങ്ങളാണ് പ്രതിപക്ഷ സംഘടനകളുടെ എതിര്‍പുപോലും വകവയ്ക്കാതെ പൊതു പരീക്ഷയുടെ കാര്യത്തില്‍ എടുത്തിരിക്കുന്നതെന്നും എഎച്ച്എസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി കുട്ടികളെ ഇടകലര്‍ത്തി ഇരുത്തി പരീക്ഷ നടത്താനുള്ള തീരുമാനം ഇരു പരീക്ഷകളുടെയും കാര്യക്ഷമത തകര്‍ക്കുകയും പരീക്ഷ നടത്തിപ്പ് തന്നെ ദുഷ്‌കരമാക്കുകയുംചെയ്യും. സമാധാനപരമായ അന്തരീക്ഷത്തില്‍ പരീക്ഷയെഴുതാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ രക്ഷാകര്‍തൃസമൂഹം പ്രതികരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വ്യത്യസ്തമായ സമയക്രമം ഉള്ള പരീക്ഷകള്‍ ഒരുമിച്ചു നടത്തുമ്പോള്‍ കുട്ടികള്‍ക്ക് യഥാസമയം അഡീഷണല്‍ ഷീറ്റുകള്‍ ലഭ്യമാക്കുക, ഇരിപ്പിട ക്രമീകരണം നടത്തുക, പരീക്ഷാ ക്രമക്കേടുകള്‍ തടയുക, ഇത്രയും കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള റൂമുകള്‍ കണ്ടെത്തുക എന്നിവ താറുമാറാകും. ഏതുവിധേനയും ലയനം നടപ്പാക്കണമെന്ന ദുര്‍വാശിയുടെ പേരില്‍ കുട്ടികളുടെ ഭാവി പന്താടരുതെന്ന് സംഘടന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























