Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കാന്‍സര്‍ സാധ്യത 50% ചുരുക്കുന്നതും സിഗരറ്റ് വലിക്ക് സുരക്ഷിത ബദലെന്ന് ലോകം അംഗീകരിച്ചതുമായ ഇ സിഗരറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തേടി ഇസിഗരറ്റ് വ്യാപാരികളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി

01 NOVEMBER 2019 03:55 PM IST
മലയാളി വാര്‍ത്ത

പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള രോഗങ്ങള്‍ ഒഴിവാക്കുന്നതിനും രോഗബാധിതരുടെ ചികിത്സാ ചെലവിന് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനും , കാന്‍സര്‍ സാധ്യത 50% ചുരുക്കുന്നതും സിഗരറ്റ് വലിക്ക് സുരക്ഷിത ബദലെന്ന് ലോകം അംഗീകരിച്ചതുമായ ഇ സിഗരറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തേടി ഇസിഗരറ്റ് വ്യാപാരികളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ഇ സിഗരറ്റ് നിരോധനത്തിന്റെ അശാസ്ത്രീയതയും പ്രത്യാഘാതങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസിഗരറ്റിന്റെ ഇറക്കുമതി വിതരണ മാര്‍ക്കറ്റിങ്ങ് മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ട്രെയ്ഡ് റെപ്രസെന്റേറ്റിവ്‌സ് ഓഫ് ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് (ട്രെന്‍ഡ്‌സ്) എന്ന സംഘടനയാണ് കത്തെഴുതിയത്. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ സ്വതന്ത്ര പഠനം നടത്തണമെന്നും പൗരന്‍മാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി സ്വന്തം നിലയ്ക്ക് തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ ഒരു ഓര്‍ഡിനന്‍സിലൂടെ രാജ്യത്താകെ ഇസിഗരറ്റുകള്‍ നിരോധിച്ചിരുന്നു. പുകയില ഉല്പന്നങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ഉപയോഗത്തെപ്പറ്റി ഒരു തരത്തിലുള്ള താരതമ്യ പഠനവും നടത്താതെയാണ് മന്ത്രാലയം പ്രസ്തുത തീരുമാനം കൈക്കൊണ്ടത് എന്ന് കത്തില്‍ ആരോപിക്കുന്നു. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്ന വസ്തുത മുന്‍നിര്‍ത്തിയാണ് നിരോധന വിഷയത്തില്‍ പഠനവും പുനര്‍വിചിന്തനവും വേണമെന്ന ആവശ്യമുന്നയിച്ച് സംഘടന സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം നിലയില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംസ്ഥാനത്തെ പൗരന്മാരുടെ ആരോഗ്യക്ഷേമം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി ട്രെന്‍ഡ്‌സ് കണ്‍വീനര്‍ പ്രവീണ്‍ റിഖി പറഞ്ഞു.

സംസ്ഥാനത്ത് പതിനഞ്ചു വയസ്സിനു മുകളിലുള്ളവരുടെ ഇടയില്‍ ഇപ്പോഴും പുകയില ഉല്പ്പന്നങ്ങളുടെ മൊത്തം ഉപയോഗവും (12.7%) പുകവലിയും (9.3%) ആശങ്കാജനകമായ നിലയിലാണെന്ന് പ്രവീണ്‍ റിഖി ചൂണ്ടിക്കാട്ടി. ഇസിഗരറ്റുകള്‍ രണ്ടു തരത്തില്‍ പ്രയോജനം ചെയ്യുന്നുണ്ട്. പുകവലിക്കാര്‍ക്ക് താരതമ്യേനെ സുരക്ഷിതമായ ഒരു ബദല്‍ അത് മുന്നോട്ടുവെയ്ക്കുന്നു. ഒപ്പം സംസ്ഥാനത്തെ ഭീമമായ ആരോഗ്യരക്ഷാ ചിലവിലും മരണ നിരക്കിലും കുറവ് വരുത്തുന്നു. ജനാധിപത്യ മര്യാദകളൊന്നും പാലിക്കാതെയാണ് കേന്ദ്രം നിരോധനം കൊണ്ടുവന്നതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി യാതൊരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. അതുല്‍ അംബേക്കര്‍ അടക്കം ലോകത്ത് അറിയപ്പെടുന്ന 62 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍, ഐ സി എം ആര്‍ മുന്നോട്ടുവെച്ചതും നിരോധനത്തിന് അടിസ്ഥാനമാക്കിയതുമായ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഗണിക്കാതിരുന്ന ചില സുപ്രധാന വസ്തുതകളിലേക്കു കൂടി സംഘടന മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ലോകത്താകെ 28 രാജ്യങ്ങളില്‍ മാത്രമാണ് നിരോധനം നിലവിലുള്ളത്. അതില്‍ തന്നെ മിക്കയിടത്തും അവ നിയന്ത്രണ രൂപത്തിലാണുള്ളത്. എഴുപതോളം രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പരസ്യപ്രചാരണ നിയന്ത്രണങ്ങളും മുന്നറിയിപ്പുകളുമാണ് കൈക്കൊണ്ടിട്ടുള്ളത്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന അമേരിക്ക, യു കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പരമ്പരാഗതമായി ഉപയോഗിക്കുന്ന സിഗരറ്റുകളെക്കാള്‍ സുരക്ഷിതമാണ് ഇസിഗരറ്റുകളെന്ന് ബ്രിട്ടീഷ് പബ്ലിക് ഹെല്‍ത്തും യു കെ കാന്‍സര്‍ റിസര്‍ച്ചും ഫ്രാന്‍സിലെ റോയല്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സും ഉള്‍പ്പെടെ രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇസിഗരറ്റ് ഉപയോഗത്തില്‍ നിലവിലുണ്ടായിരുന്ന നിരോധനം ഈയിടെ അവസാനിപ്പിച്ച യു എ ഇ യുടെ അനുഭവവും കത്തില്‍ വിവരിക്കുന്നു.
പൊതുജനാരോഗ്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നടത്താനിരിക്കുന്ന നിയമനിര്‍മാണ നീക്കം തടയാന്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ മുഖ്യമന്ത്രിയോട് കത്തില്‍ അഭ്യര്‍ഥിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (6 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (15 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends