Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

അപായ മുന്നറിയിപ്പ് ബോര്‍ഡു പോലും ഇല്ലാതെ തലശേരി കടല്‍പ്പാലം

01 NOVEMBER 2019 05:05 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന തലശേരി കടല്‍പ്പാലം അപകടാവസ്ഥയിലായിട്ട് ഏറെ നാളായി. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന കടല്‍പ്പാലത്തില്‍ അപായ സൂചന നല്‍കുന്ന ബോര്‍ഡ് പോലും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല.

മാറി മാറി വന്ന സര്‍ക്കാറുകള്‍ ചരിത്രമുറങ്ങുന്ന പൈതൃക നഗരിയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച തലശേരി കടല്‍പ്പാലം നവീകരിക്കുമെന്ന് നല്‍കിയിട്ടുള്ള വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഏത് സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ് കടല്‍പ്പാലം. പാലത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകളില്‍ പലതും ഇതിനകം അടര്‍ന്ന് കടലില്‍ പതിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രം കേട്ടു മടുത്ത തലശേരിയിലെ ജനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരപേക്ഷ മാത്രമേയുള്ളൂ. അപകടമൊഴിവാക്കാനുള്ള മുന്‍ കരുതലെങ്കിലും അധികൃതര്‍ സ്വീകരിക്കണം.

കടല്‍പ്പാലത്തിന്റെ നവീകരണത്തിനായി കഴിഞ്ഞ ഇടതുഭരണ കാലത്ത് ഏഴര കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. പൈതൃക നഗര വികസ പദ്ധതിയില്‍പെടുത്തി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പാണ് കടല്‍പ്പാലത്തിന്റെ നവീകരണ പ്രവര്‍ത്തി നടത്താന്‍ ധാരണയായിരുന്നത്.

കടല്‍പാലത്തിന്റെ നവീകരിച്ച രൂപം ആര്‍കിടെക്ടിന്റെ കരവിരുതില്‍

എന്നാല്‍ ഈ പദ്ധതിയില്‍ കടല്‍പ്പാലത്തിന്റെ സമീപത്തു കൂടിയുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനം മാത്രമാണ് നടന്നത്. ദേശീയപാതയില്‍ നിന്നും കടല്‍പ്പാലത്തിലേക്കുള്ള പിയര്‍ റോഡിന്റെ നവീകരണവും കടല്‍പ്പാലത്തിന് സമാന്തരമായിട്ടുള്ള കടലോര പാതയുടെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായിരുന്നു.

കടല്‍പ്പാലത്തിന്റെ നിലനില്‍പ്പിനായി ഒരു നിര്‍മാണ പ്രവര്‍ത്തിയും നടത്താന്‍ ഇതു വരെ ബന്ധപ്പെട്ട അധികൃതര്‍ക്കായിട്ടില്ല. കോടി കണക്കിനു രൂപയാണ് തലശേരി കോട്ടയിലുള്‍പ്പെടെ ടൂറിസം വികസനത്തിന്റെ പേരില്‍ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. എന്നിട്ടും പാലം ബലപ്പെടുത്താന്‍ പോലും തയാറാകാത്ത അധികൃതരുടെ നടപടി ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വടക്കെ മലബാറിലെ വാണിജ്യ നഗരമെന്ന് പേര് കേട്ട തലശേരിയിലെ കടല്‍ പാലം നവീകരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചരിത്രമുറങ്ങുന്ന കടല്‍ പാലം അപകടാവസ്ഥയിലാണ്. ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള പാലം സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയും വൈകരുതെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (4 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (13 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends