ദാഹത്തോടെ ആലപ്പുഴ; കുടിവെള്ള പദ്ധതിയിൽ അഴിമതി; പാലാരിവട്ടം മോഡൽ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സിപിഐ

ആലപ്പുഴ കുടിവെള്ളപദ്ധതിയിൽ അഴിമതി. അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം. പാലാരിവട്ടം മോഡൽ തട്ടിപ്പുപണി നടന്നെന്ന് സിപിഐ കുറ്റപ്പെടുത്തിയപ്പോൾ യുവമോർച്ചയും യൂത്തുകോൺഗ്രസും ജലഅതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിക്കുകയുണ്ടായി. നഗരത്തിൽ ഒൻപതാം ദിവസവും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. പൈപ്പ് മാറ്റിസ്ഥാപിക്കുന്ന നടപടി തീരുമാനമാകാതെ വൈകുന്നതിനാലാണ് പ്രതിസന്ധി അതി രൂക്ഷമാകുന്നത്. ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും അവസ്ഥ ഇങ്ങനെ തന്നെയാണ്.
നാല്പത്തി മൂന്നാം പ്രാവശ്യവും പൈപ്പ് പൊട്ടുകയും കുടിവെള്ളം മുടങ്ങുകയും ചെയ്തു. ഒരാഴ്ച കഴിയുമ്പോഴും വെള്ളം കിട്ടുന്ന ഇടങ്ങളിൽ അത് കുടിക്കാനും കൊള്ളില്ല എന്ന അവസ്ഥയാണ്. ടാങ്കറുകളിൽ ആണ് വീടുകളിൽ വെള്ളം എത്തിക്കുന്നത്. ഇരുനൂറു കോടിയിലധികം രൂപ ചെലവിട്ട പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സിപിഐ ആരോപിച്ചു.
https://www.facebook.com/Malayalivartha