നവജാതശിശുവിനെ സംസ്‌കരിക്കാന്‍ ഇടമില്ലെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍

ഏറ്റുമാനൂരില്‍ നവജാതശിശുവിന്റെ ശവസംസ്‌കാരത്തിനു നഗരസഭ സ്ഥലം വിട്ടു നല്‍കിയില്ലെന്ന് ആരോപണം. ഇന്നലെ ഉച്ചയോടെയാണ് പ്രസവത്തിലെ സങ്കീര്‍ണ്ണതകളെ തുടര്‍ന്ന് കുട്ടി മരിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
നഗരസഭയുടെ നിസ്സഹകരണം മൂലം പോലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. പോലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചുവെങ്കിലും സംസ്‌കാരത്തിന് ജീവനക്കാരെ വിട്ടു നല്‍കാന്‍ നഗരസഭ തയ്യാറായില്ല. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കുഴിയെടുത്താണ് മൃതദേഹം സംസ്‌കരിച്ചത്.
മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പോലീസ് നല്‍കിയിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ല. അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് സംസ്‌കരിക്കേണ്ടതെന്നായിരുന്നു നഗരസഭയുടെ വാദം. തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha