Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തീവണ്ടികള്‍ ഇനി മുതല്‍ നിരീക്ഷണത്തില്‍; കേരളം, കര്‍ണാടകം സംസ്ഥാനങ്ങളില്‍ റെയില്‍വേ അട്ടിമറിക്ക് സാധ്യത

16 FEBRUARY 2015 01:20 PM IST
മലയാളി വാര്‍ത്ത.

രാജ്യത്ത് ഓടുന്ന തീവണ്ടികള്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തില്‍. ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി അപകടത്തെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. കേരളം, കര്‍ണാടകം സംസ്ഥാനങ്ങളില്‍ റെയില്‍വേ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ബംഗലൂരു അപകടം കേവലം അപകടം മാത്രമാണെന്ന നിലപാടില്‍ റെയില്‍വേ ഇതുവരെയും എത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം കണ്ണൂരിലെ റയില്‍വേ ട്രാക്കില്‍ കരിങ്കല്ലുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമാണ് പുലര്‍ച്ചെ 5.40 ന് കരിങ്കല്ലുകള്‍ കണ്ടെത്തിയത്. പാളങ്ങള്‍ ചേരുന്ന ഭാഗത്ത് കല്ലിട്ടാണ് അപകടമുണ്ടാക്കാന്‍ ശ്രമിച്ചത്. ഇത് അട്ടിമറിയാണെന്ന് സംശയിക്കുന്നു.
കണ്ണൂരില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട തീവണ്ടി അപകടത്തില്‍ പെടേണ്ടതായിരുന്നു. എന്നാല്‍ സിഗ്നല്‍ ലഭിച്ചിട്ടും തീവണ്ടി അനങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരിങ്കല്‍ കണ്ടെത്തിയത്. ട്രാക്ക് സേഫ്റ്റി ജീവനക്കാരെത്തി കരിങ്കല്ലുകള്‍ നീക്കിയാണ് തീവണ്ടിയെ കടത്തിവിട്ടത്. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് തലശ്ശേരിയില്‍ നിന്നും പുറപ്പെട്ട് കണ്ണൂര്‍ സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടു മുമ്പായിരുന്നു കരിങ്കല്ല് കണ്ടെത്തിയത്. തീവണ്ടി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണെന്ന് റെയില്‍വേ കണക്കുകൂട്ടുന്നു. സംഭവത്തെതുടര്‍ന്ന് ഒരു മണിക്കൂര്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തീവണ്ടി അട്ടിമറിക്കുള്ള ശ്രമം കേരളത്തില്‍ നടക്കുകയാണ്.
മലബാര്‍ കേന്ദ്രീകരിച്ചാണ് അട്ടിമറി ശ്രമങ്ങള്‍ സജീവമാകുന്നത്. ഭാഗ്യത്തിന് അപകടങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെട്ടു. റയില്‍വേ ജീവനക്കാരുടെ തുറന്ന കണ്ണുകളാണ് അപകടത്തില്‍ നിന്നും നമ്മുടെ തീവണ്ടികളെ രക്ഷിക്കുന്നത്. എന്നാല്‍ ഇതൊന്നും ആരും കേട്ടമട്ടില്ല.
തീവണ്ടികള്‍ അപകടത്തില്‍പെടാവുന്ന സാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കുന്ന സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. എന്നാല്‍ വിജനമായ പ്രദേശത്താണ് പലപ്പോഴും അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നത്. ഷൊര്‍ണ്ണൂരില്‍ തീവണ്ടി അപകടത്തില്‍ പെട്ടതും വിജനമായ സ്ഥലത്താണ്. അട്ടിമറി ശ്രമങ്ങള്‍ മുന്‍കൂട്ടി കാണണമെങ്കില്‍ റെയില്‍വേ ജീവനക്കാര്‍ തന്നെ വേണ്ടി വരും. ഇല്ലെങ്കില്‍ അട്ടിമറി ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍പെടണം. തീവ്രവാദികളാണ് അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് റെയില്‍വേ സംശയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends