Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എന്തിനാ ഞങ്ങളുടെ അച്ഛനെ കൊന്നത്? പണിതീരാത്ത വീട്, ഞങ്ങളുടെ പഠനം, ഒരു നേരത്തെ അന്നം... കാണുന്നുണ്ടോ മുതലാളീ ഞങ്ങളുടെ സങ്കടക്കടല്‍

17 FEBRUARY 2015 08:59 AM IST
മലയാളി വാര്‍ത്ത.

മുഹമ്മദ് നിഷാം എന്ന വ്യവസായിയുടെ പണക്കൊഴുപ്പില്‍ തകര്‍ന്നടിഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടശാംകടവ് വിളക്കുംകാല്‍ വടക്ക് കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബം ഇപ്പോള്‍ കണ്ണീര്‍ക്കയത്തിലാണ്. എന്‍ജിനീയറിങ്ങിനു പഠിക്കുന്ന മകള്‍ക്കു പഠനം തുടരാനാകുമോയെന്നു നിശ്ചയമില്ല. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന് എത്രനാള്‍ പഠിക്കാനാകുമെന്ന് ഒരു നിശ്ചയവുമില്ല. വീട്ടുജോലിക്കു പോകുന്ന ഭാര്യയുടെ വരുമാനം പട്ടിണിയില്ലാതെ കഴിയാന്‍ തികയുമോ എന്നും ഉറപ്പില്ല.
മുഹമ്മദ് നിഷാം എന്ന വിവാദ വ്യവസായിയുടെ അഹങ്കാരത്തിന് മുന്നില്‍ പ്രാണന്‍ നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം ഇപ്പോള്‍ തീര്‍ത്തും അനാഥത്വത്തിലാണ്.
ഓട്ടോ ഓടിച്ചാണു ചന്ദ്രബോസ് ജീവിതത്തിനു വക തേടിയിരുന്നത്. നടുവേദന മൂലം ഓട്ടോ ഓടിക്കാന്‍ കഴിയാതായതോടെ വീടുകളുടെ പെയിന്റിങ്ങിലേക്കു തിരിഞ്ഞു. ആ ജോലിയും ചെയ്യാന്‍ കഴിയാതായതോടെ എട്ടു വര്‍ഷമായി സെക്യൂരിറ്റി ജോലിയിലായിരുന്നു. ഭാര്യ ജമന്തി അയല്‍വാസികളുടെ സഹായത്തോടെ കുറച്ചുനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് നാലു സെന്റ് സ്ഥലം വാങ്ങിയത്. പഞ്ചായത്ത് കൂടി സഹായിച്ചതോടെ വീട് നിര്‍മാണം തുടങ്ങി. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
പിന്നിലെ രണ്ടു മുറികളുടെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ജമന്തി ഇപ്പോള്‍ അയല്‍വീടുകളില്‍ ഗാര്‍ഹിക ജോലി ചെയ്യുന്നു. മകള്‍ രേവതിക്ക് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിരുന്നു. പലരുടെയും സഹായത്തോടെ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ ബി.ടെക്കിനു പഠിക്കുന്നു. മകന്‍ അമല്‍ദേവ് ചെമ്പൂക്കാവ് ജെ.ടി.എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പിന്നിലെ രണ്ടു മുറികളുടെ കോണ്‍ക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോള്‍ ജമന്തി തനിച്ചാണ്, ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രാരാബ്ധം മുഴുവന്‍ ചുമലിലേറ്റാന്‍. ചന്ദ്രബോസിന്റെ അയല്‍ക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. മക്കള്‍ രേവതിയും അമല്‍ദേവും വളര്‍ന്നു തുടങ്ങിയപ്പോള്‍ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. മക്കളെ പഠിപ്പിക്കാന്‍ കൂടി പണം കണ്ടെത്താന്‍ വേണ്ടിയായിരുന്നു ജമന്തി അയല്‍വീടുകളില്‍ ജോലിക്ക് പോയിതുടങ്ങിയത്. ജനുവരി 29ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു കിങ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ നിസാമിന് കടന്നുപോകാന്‍ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാന്‍ വൈകിയതിനായിരുന്നു ആക്രമണം. ആദ്യം നിലത്തിട്ട് മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസിനെ ആഡംബര കാറായ ഹമ്മറില്‍ പിന്നാലെ ചെന്ന് മതിലില്‍ ചേര്‍ത്തിടിച്ചു. നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പില്‍ വലിച്ചുകയറ്റി പാര്‍ക്കിങ് ഏരിയയിലെത്തിച്ച് കമ്പ് കൊണ്ട് തല അടിച്ച് പൊട്ടിച്ചു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോഴാണ് നിസാം പിന്‍വാങ്ങിയത്.\"\"

ആക്രമണത്തില്‍ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകര്‍ന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എന്നാല്‍, വന്‍കുടലിലും ചെറുകുടലിലും പൊട്ടലുകള്‍ വീണതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റി. വയറില്‍ ഗ്യാസ് നിറയാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി.
അര്‍ദ്ധബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും വിളിച്ചാല്‍ ചന്ദ്രബോസ് കണ്ണു തുറക്കുമായിരുന്നു. ഇന്നലെ രാവിലെയും ഡോക്ടര്‍മാരുടെ വിളിയോട് പ്രതികരിച്ചു. എന്നാല്‍ ഉച്ചയോടെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends