Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം തടിച്ച് കൊഴുത്തു പിന്നെ... ലൈംഗികത പൂര്‍ണമായും നിഷേധിക്കപ്പെട്ട് കടുത്ത നിബന്ധനകള്‍ കൊണ്ടുവന്ന ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടന മെലിയുന്നു; ആദ്യം ഇടിച്ചുകയറിയ സംഘടനയില്‍ നിന്നും യുവാക്കളുടെ കൊഴിഞ്ഞ് പോക്ക്

12 NOVEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

എത്ര മനോഹരമായ മുദ്രാവാക്യം. പക്ഷെ അത് നടപ്പിലാക്കിയപ്പോള്‍ ആള്‍ക്കാര്‍ ഇടിച്ചു കയറിയെങ്കിലും അവസാനം സുല്ല് പറഞ്ഞ് യുവാക്കള്‍ മടങ്ങുകയാണ്. ഇറാനെതിരെ ആറ് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ മുജാഹിദിന്‍ ഇ ഖല്‍ക്കാണ് ഈ ദുര്‍ഗതി. സംഘം തങ്ങുന്നത് അല്‍ബാനിയയിലാണ്. എന്നാല്‍ കുറച്ച് നാളുകളായി സംഘടനയില്‍ നിന്നും കൊഴിഞ്ഞ് പോക്ക് അതി രൂക്ഷമായിരിക്കുകയാണ്. കൊഴിഞ്ഞ് പോകുന്നവരില്‍ ഏറെയും യുവാക്കളാണ്. കര്‍ശന നിബന്ധനകളാണ് പലരും സംഘടന വിട്ടുപോകാന്‍ കാരണമായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

37 വര്‍ഷമായി എന്റെ ഭാര്യയോടും മകനോടും സംസാരിച്ചിരുന്നില്ല. ഞാന്‍ മരിച്ചെന്ന് അവര്‍ കരുതി. പക്ഷേ ഞാനവരോട് പറഞ്ഞു, ഞാന്‍ ജീവിച്ചിരിക്കുന്നുണ്ട്, അല്‍ബാനിയയിലുണ്ട്. അവര്‍ക്ക് കരയാനേ കഴിഞ്ഞുള്ളൂ എന്നാണ് സംഘടനാംഗമായിരുന്ന ഘോലം മിര്‍സായ് പറയുന്നത്. രണ്ട് വര്‍ഷമായി എംഇകെ വിട്ട ഇദ്ദേഹം ഇറാനില്‍ ദുരിതജീവിതം നയിക്കുകയാണ്.

സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് പറയുന്നു. മരിക്കുന്നതിന് മുന്‍പ് കുടുംബത്തെ കാണണമെന്ന് ആഗ്രഹമാണ് ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു. മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതില്‍ നിയന്ത്രണം വന്നതോടെയാണ് യുവാക്കള്‍ സംഘടന വിട്ടതെന്ന് മിര്‍സായ് പറയുന്നു. വീടുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു.

2017 ഓടെ മുജാഹിദീന്‍ അല്‍ബേനിയയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എന്നാല്‍ ഇവിടെ സൈനിക ക്യാംപ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സര്‍വ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കള്‍ സ്വകാര്യജീവിത്തിന് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മിര്‍സായിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ലൈംഗികത പൂര്‍ണമായും നിഷേധിക്കപ്പെട്ടു, അത്തരം ചിന്തകളും. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാല്‍ അവ ഒരു നോട്ട് ബുക്കില്‍ എഴുതി വക്കേണ്ട അവസ്ഥയായെന്നും അവര്‍ വ്യക്തമാക്കി.

വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തിയതാണ് സംഘടന തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകള്‍. കൂട്ടമായി വിവാഹ മോചനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സ്വപ്നം കണ്ടാല്‍പോലും അത് നോട്ടുബുക്കില്‍ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങള്‍ കര്‍ശനമാക്കി. ഈ നോട്ട്ബുക്കുകള്‍ മറ്റ് അംഗങ്ങളുടെ മുന്‍പില്‍ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യമൊക്കെ ആവേശമായി സംഘടനയിലെത്തിയവരാണ് പലരും. എങ്കിലും മാസങ്ങള്‍ കഴിഞ്ഞതോടെ തടിച്ചുകൊഴുത്ത സംഘടന ശരിക്കും മെലിഞ്ഞു. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പുറത്ത് പറയാന്‍ പോലും പേടിയാണ്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിനാല്‍ പോലീസും പട്ടാളവും വെറുതേ വിടില്ല. ഒരാവേശത്തിന് ചിന്തയും പ്രവൃത്തികളുമെല്ലാം പണയം വയ്ക്കുന്ന യുവാക്കള്‍ക്ക് വലിയൊരു പാഠമാണ് ഈ സംഘടന നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (4 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (6 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (6 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (7 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (7 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (7 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (8 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (8 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (9 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (9 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (9 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (9 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (10 hours ago)

Malayali Vartha Recommends