Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! കയറ്റം കയറുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു;പിന്നിലോട്ട് ഉരുണ്ട്‌ ബസിൽ ഭയചകിതരായി യാത്രക്കാർ; ഒടുവിൽ രക്ഷകനായത് കണ്ടക്ടർ

12 NOVEMBER 2019 11:49 AM IST
മലയാളി വാര്‍ത്ത

ഒരു ബസ് നിറയെ യാത്രക്കാരുമായി മുന്നോട്ട് പോകുന്ന ഡ്രൈവർ. ആ ബസിനകത്തുള്ള യാത്രക്കരുടെ സുരക്ഷിതമായ യാത്ര മാനുഷിക തലത്തിൽ ഡ്രൈവറുടെ കയ്യിലാണ് ഇരിക്കുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാലോ ? അത്തരത്തിൽ ഒരു ഉള്ള് ഉലയ്ക്കുന്ന വാർത്ത. യാതക്കാരുമായി ഒരു കയറ്റം കയറുന്നതിനിടെ ബസ് ഓടിച്ചിരുന്ന ഡ്രൈവർ കുഴഞ്ഞ് വീണു. കയറ്റത്തുവച്ച് ഡ്രൈവർ രക്തം ഛർദിച്ചായിരുന്നു കുഴഞ്ഞ്‌ വീണത്. കയറ്റം ആയത് കൊണ്ട് തന്നെ പറയേണ്ടുന്ന ആവശ്യമില്ലല്ലോ ? ബസ് പിന്നിലേക്ക്‌ ഉരുളാൻ തുടങ്ങി. നെഞ്ചിടിപ്പോടെ ഭയത്തോടെയും യാത്രക്കാരും. ഒടുവിൽ രക്ഷകനായത് ബസിലെ കണ്ടക്ടർ തന്നെയാണ്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് നിരവധി ജീവനുകളെയാണ്. തിരുവനന്തപുരം അമ്പൂരിക്കടുത്തായിരുന്നു ഈ സംഭവം നടന്നത്. തേക്കുപാറ-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസായിരുന്നു അപകടത്തിൽ പ്പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെ അമ്പൂരിയിൽ നിന്നും മായത്തേക്കു പോവുകയായിരുന്നു ഈ ബസ്.

യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് പുറകിലോട്ട് ഉരുണ്ടു നീങ്ങുവാൻ തുടങ്ങി. മാത്രമല്ല ബസിന്റെ പിറകിൽ ഉണ്ടായിരുന്ന യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു. അപ്പോൾ കൃത്യ സമയം തന്നെ കണ്ടക്ടര്‍ ബസ് ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. ബസ് അമ്പൂരി പഞ്ചായത്തോഫീസിനു സമീപത്തെ കയറ്റം കയറുമ്പോഴായിരുന്നു ഡ്രൈവർ വെള്ളറട സ്വദേശി കെ സുനിൽകുമാർ കുഴഞ്ഞു വീണത്. നിയന്ത്രണം വിട്ട് പുറകിലോട്ടുരുണ്ട ബസ് പുറകേ വന്ന ബൈക്ക് യാത്രികരെയാണ് ഇടിച്ചുതെറിപ്പിച്ചത്. ബൈക്ക് യാത്രികര്‍ വശത്തേക്കു തെറിച്ചുവീഴുകയും പരിക്ക് പറ്റുകയും ചെയ്തു. എന്നിട്ടും ബസ് നിന്നില്ല . ബസ് വീണ്ടുമുരുണ്ട് സമീപത്തെ കുഴിയിലേക്ക് മറിയാന്‍ തുടങ്ങി. ഇതിനിടെയായിരുന്നു കണ്ടക്ടർ മണ്ണാംകോണം മൊട്ടാലുമൂട് സ്വദേശി അജിത്ത് ഓടിയെത്തിയത് . ഡ്രൈവിംഗ് സീറ്റില്‍ ചരിഞ്ഞു കിടക്കുകയായിരുന്ന ഡ്രൈവറെ മറികടന്ന് അജിത്ത് ധൈര്യം കൈവിടാതെ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

തുടർന്ന് ആംബുലൻസെത്തി ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികരെയും ആശുപത്രികളിൽ എത്തിക്കുകയുണ്ടായി. ബൈക്കിൽ സഞ്ചരിച്ച അമ്പൂരി അണമുഖം സ്വദേശികളായ വിൽസൺ, തങ്കച്ചൻ എന്നിവർക്കാണ് ബസ് തട്ടി പരിക്കേറ്റത്. ബൈക്ക് യാത്രികര്‍ പാറശ്ശാല ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഡ്രൈവര്‍ സുനില്‍ കുമാര്‍ കാരക്കോണം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അങ്ങനെ വലിയൊരു ദുരന്തത്തെ കണ്ടക്ടരുടെ കൃത്യമായ ഇടപെടലിലൂടെ ഒഴിവാക്കി. തലനാരിഴക്കായിരുന്നു വന്‍ദുരന്തം ഒഴിവായത്. ഇങ്ങനെ കൃത്യ സമയത്ത് ഇടപ്പെട്ട് നിരവധിപ്പേരുടെ ജീവനെ കാക്കാനും കഴിഞ്ഞ ആ കണ്ടക്ടാറോട് കടപ്പെട്ടിരിക്കുകയാണ് ആ ബസിലെ മുഴുവൻ യാത്രക്കാരും എന്ന് പറയാതെ വയ്യ. അദ്ദേഹത്തിന്റെ സമചിത്തമായ മനോധൈര്യം കാത്ത് സൂക്ഷിച്ചത് ഒരു പിടി ജീവനുകളെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (9 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (18 minutes ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (26 minutes ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (26 minutes ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (30 minutes ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (51 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (54 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (1 hour ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (1 hour ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (2 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (2 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends