വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആശുപത്രിയിലാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞുങ്ങള്‍ക്കായുളള ഐസിയുവില്‍ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
പ്രസവത്തിനെത്തിയ യുവതിയുടെ കുടുംബത്തോട് ആശുപത്രിയിലെ എന്‍ഐസിയുവില്‍ സ്ഥലമില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്നും പറഞ്ഞതാണ് തര്‍ക്കത്തിനിടയാക്കിയത്. യുവതിയുടെ ബന്ധുക്കള്‍ ശിവസേന ഷിന്‍ഡേ വിഭാഗം നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രമേഷ് മ്ഹാത്രെയെ വിവരമറിയിച്ചു. അനുയായികളോടൊപ്പം ഡോക്ടറുടെ മുറിയിലേക്കെത്തിയ രമേശും ഡോക്ട!ര്‍മാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. സംസാരത്തിനിടെ രമേഷും അനുയായികളും ഡോക്ടര്‍ വൈഭവിനെ പലകുറി അടിച്ചു. അതിക്രമം വനിതാ ഡോക്ട!ര്‍ക്ക് നേരെയും ഉണ്ടായി. മൊബൈല്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. വീണ്ടും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ചെവിയില്‍ രമേശ് മഹാത്രെ അടിച്ചു. പുരുഷ ഡോക്ടറെ വീണ്ടും മര്‍ദിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളുമായി കെഡിഎംസി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനമുളള രമേശ് മ്ഹാത്രെയ്‌ക്കെതിരെ രണ്ടു ദിവസത്തിന് ശേഷം പോലീസ് കേസെടുത്തു. അനുയായികളായ അക്ഷയ് കരാന്‍ഡെ, രമേഷ് പവാര്‍, ഷൈലേഷ് നികം എന്നിവരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























