മുഖ്യനായി നാല് ലക്ഷത്തിന്റെ ഹെലികോപ്റ്റർ യാത്ര, 300 പേരുടെ സുരക്ഷ; ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവരാന്‍ സംഘാടക സമിതിക്ക് ചെലവായത് നാല് ലക്ഷം രൂപ. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് മുഖ്യമന്ത്രി എത്തിയതിന് ചാര്‍ജാണ് നാല് ലക്ഷം രൂപ.
14ാംതീയതി 12 മണിക്ക് തിരുവനന്തപുരത്ത് മറ്റൊരു പരിപാടിയുള്ളതിനാല്‍ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ ഇടുക്കിയിലേക്ക് എത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് യൂണിയന്‍ നേതാക്കളുമായി ആലോചിച്ച് മുഖ്യമന്ത്രിയെ ഹെലികോപ്റ്റര്‍ മാര്‍ഗം കട്ടപ്പനയിലേക്ക് എത്തിക്കാന്‍ അവര്‍ തീരുമാനിച്ചു. കൂടാതെ 13ാംതീയതി തന്നെ എയര്‍ ചാര്‍ജായ നാല് ലക്ഷം രൂപ മുന്‍കൂര്‍ അടയ്ക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുകാനായി ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള 300 അംഗ സംഘമാണ് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ പ്രത്യേക കമാന്റോ സംഘവും പിണറായി വിജയനൊപ്പമുണ്ടായിരുന്നു. ഇന്‍റലിജന്‍സിന്റെയും സ്പെഷല്‍ ബ്രാഞ്ചിന്റെയും പ്രത്യേക സംഘങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്ബേ വേദി നിരീക്ഷിച്ചുവരികയാണ്.
അതേസമയം ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ അദ്ദേഹം എത്തും മുന്‍പ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ 10.20ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിനു സമീപമായിരുന്നു സംഭവം. റജിസ്‌ട്രേഷനായി 17 കൗണ്ടറുകളാണ് ക്രമീകരിച്ചിരുന്നത്. അതിനായി 2 നിരയായാണ് പന്തൽ തയാറാക്കിയത്. ഇതിൽ ഒരു ഭാഗത്തുള്ള പന്തലാണ് കാറ്റിൽ നിലംപൊത്തിയത്. ഇരുമ്പുകമ്പികൾ നാട്ടി അതിൽ തകരഷീറ്റ് നിരത്തിയാണ് പന്തൽ നിർമിച്ചിരുന്നത്. തകർന്നു വീണപ്പോൾ പന്തലിനുള്ളിൽ ഉണ്ടായിരുന്ന തങ്കച്ചൻ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തങ്കച്ചനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കാര്യമായ പരുക്കേൽക്കാതിരുന്നതിനാൽ തങ്കച്ചൻ ചികിത്സയ്ക്കു ശേഷം മടങ്ങി.
മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ അധിക സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. അട്ടപ്പാടിയിൽ പൊലീസ് ഏറ്റമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലുൾപ്പെടെ ആഭ്യന്തരവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത നടപടിയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചത്.
https://www.facebook.com/Malayalivartha

























