കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി...മയ്യില്‍ നാറാത്ത് ആലിങ്കീഴില്‍ ചെറുവാക്കര ഗവ. എല്‍പി സ്‌കൂളിനു മുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ വയക്കച്ചാല്‍ റോഡില്‍ വികെ ദിനില്‍ (32) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
കുറ്റിയാട്ടൂരില്‍ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോകുന്ന ദിനിലിന്റെ ബൈക്കും എതിരെ വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ദിനില്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. ചെങ്കല്‍ ലോറി ജീവനക്കാരനാണ്.
അച്ഛന്‍: കാക്കാമണി ദിനേശന്‍ (ഓട്ടോ ടാക്സി ഡ്രൈവര്‍, എട്ടേയാര്‍) അമ്മ: വികെ നളിനി. സഹോദരങ്ങള്‍: ദിപിന, ദില്‍ന
"
https://www.facebook.com/Malayalivartha


























