ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന
പുനരുപയോഗിക്കാവുന്ന റോക്കറ്റ് സിസ്റ്റമാണ് ചൈന വിജയകരമായി പരീക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചൈനയുടെ പരീക്ഷണ റോക്കറ്റായ 'ലോങ് മാര്‍ച്ച്-10ബി'വിക്ഷേപിച്ചത്. ദക്ഷിണ ചൈനയിലെ ഹൈനാന്‍ വാണിജ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ദ്രാവക ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റോക്കറ്റ് പറന്നുയര്‍ന്നത്.
വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം തന്നെ റോക്കറ്റിന്റെ ബൂസ്റ്റര്‍ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. കടലില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക പ്ലാറ്റ്ഫോമില്‍ 'നെറ്റ്-ക്യാപ്ചര്‍' സംവിധാനം ഉപയോഗിച്ചാണ് ബൂസ്റ്റര്‍ വിജയകരമായി വീണ്ടെടുത്തത്. ചൈനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കാരിയര്‍ റോക്കറ്റിന്റെ ആദ്യ ഘട്ടം ഇത്തരത്തില്‍ നിയന്ത്രിതമായി തിരിച്ചിറക്കുന്നത്. ഇത്തരത്തില്‍ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ് വീണ്ടെടുക്കുന്ന ചൈനയുടെ ആദ്യത്തെ വിജയകരമായ പരീക്ഷണമാണിത്.
സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് സമാനമായ ശേഷിയുള്ളതാണ് ലോംഗ് മാര്‍ച്ച് 10ബി എന്നാല്‍, സ്വയം ലാന്‍ഡ് ചെയ്യുന്ന കാലുകള്‍ക്ക് പകരം ലാന്‍ഡിങ് ഹുക്കുകളും വലയും ഉപയോഗിച്ചുള്ള വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ചൈന ഇതിനായി ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha


























