കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കും... ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കും... ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കര, കടൽ, വ്യോമ മാർഗമുള്ള ലഹരിയൊഴുക്ക് തടയുകയും കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കുകയും ചെയ്യും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നായിരിക്കും 'ഓപ്പറേഷൻ തൂഫാന്റെ' അടുത്തഘട്ടം. ഇതിനായി കർണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നതാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യമറിയിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഓപ്പറേഷൻ തൂഫാന് പൂർണപിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറുകയും സംയുക്തയോഗങ്ങൾ ഇടയ്ക്കിടെ ചേരുകയും ചെയ്യും.
കർണാടക ആഭ്യന്തരമന്ത്രി 15ന് തലസ്ഥാനത്തെത്തും. തമിഴ്നാട്, പുതുച്ചേരി,ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരെ നേരിൽ കാണുന്നതാണ്. ഓൺലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളിൽ ചെറിയ സ്റ്റേഷനുകളിൽ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികൾ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.
നാർക്കോട്ടിക് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘങ്ങളെ ശക്തിപ്പെടുത്തും. തമിഴ്നാട് ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ, കർണാടക എ.ഡി.ജി.പി ആർ.ഹിതേന്ദ്ര, കസ്റ്റംസ് കമ്മിഷണർ ടോ.ടി.ടിജു, നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ആർ.സുധാകർ, ഐ.ബി ജോയിന്റ് ഡയറക്ടർ ഡോൺ.കെ.ജോസ്, ഡി.ആർ.ഐ അഡി.ഡയറക്ടർ കെ.പദ്മാവതി, തെലങ്കാന എസ്.പി പി.വി.പദ്മജ, ആന്ധ്ര എസ്.പി കെ.എം.മഹേശ്വര രാജു, ആർ.പി.എസ് സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ്, കേരള ഡി.ജി.പി റവാഡ ചന്ദ്രശേഖർ, പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രൻ, ഐ.ജിമാരായ പുട്ട വിമലാദിത്യ, ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സർക്കാർ നിയോഗിച്ചു. ജയിൽ മേധാവിയായി സ്ഥലംമാറിയ എസ്. ശ്രീജിത്തിന് പകരമാണ് ഈ പുതിയ നിയമനം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Advertisement
തീർഥാടനം തികച്ചും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ, മാസങ്ങൾക്ക് മുൻപ് തന്നെ ഒരുക്കങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. 2024 ഒക്ടോബറിൽ എംആർ അജിത്കുമാറിനു പകരമാണ് ശ്രീജിത്തിനെ നിയോഗിച്ചത്. രണ്ടു വർഷത്തോളം ശ്രീജിത്തിനായിരുന്നു ചുമതല.
2011-ൽ ശബരിമലയിൽ സ്പെഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് പി. വിജയൻ നടപ്പിലാക്കിയ 'പുണ്യം പൂങ്കാവനം' എന്ന ശുചീകരണ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ ഈ പദ്ധതി പിടിച്ചുപറ്റിയിരുന്നു.
"
https://www.facebook.com/Malayalivartha

























