Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ ജില്ലകളിലായി 200-ഓളം കേസുകളില്‍ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ കുടുങ്ങി

15 NOVEMBER 2019 06:00 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ തിരുവല്ലയിലെ വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരം പോത്തന്‍കോട് കാരൂര്‍കോണം ജൂബിലി ഭവനില്‍ ബിജു സെബാസ്റ്റ്യനെ( 47) അറസ്റ്റു ചെയ്തു. പ്രത്യേക അന്വേഷണ സംഘം സാഹസിക നീക്കത്തിലൂടെയാണ് ബിജു സെബാസ്റ്റ്യനെയും കൂട്ടാളിയായ ജേക്കബിനെയും പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ബിജു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ഏഴിന് മോചിതനായ അന്ന് തന്നെ രാത്രി രണ്ടു മോഷണങ്ങള്‍ ബിജു നടത്തി. അടൂര്‍ ഏഴംകുളം നെടുമണ്ണ് കാരിക്കല്‍പൊയ്കയില്‍ വീട്ടില്‍ സാബു വര്‍ഗീസിന്റെ വീടിന്റെ മുന്‍വശം വാതില്‍ പൊളിച്ചു അകത്തു കയറി പണം മോഷ്ടിക്കുകയും പോര്‍ച്ചില്‍ കിടന്ന മാരുതി സെന്‍ എസ്റ്റിലോ കാര്‍ കവരുകയും ചെയ്തു. പത്താം തീയതി തിരുവല്ല തീപ്പനി പറമ്പില്‍ പുത്തന്‍പുരയില്‍ സജീവ് മാത്യുവിന്റെ വീടിന്റെ മുന്‍ വാതില്‍ പൊളിച്ചു കയറി വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും പോര്‍ച്ചില്‍ കിടന്ന സ്വിഫ്റ്റ് കാര്‍ മോഷ്ടിക്കുകയും ചെയ്തു മുങ്ങിയ ബിജുവിനെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് വിദഗ്ധമായി വലവിരിച്ചു കുടുക്കിയത്.

നിരന്തരമായ പോലീസ് നിരീക്ഷണത്തിനൊടുവിലാണ്്, ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന ബിജു സെബാസ്റ്റ്യനെയും, കൂട്ടാളി തിരുവല്ല കവിയൂര്‍ ഞാല്‍ഭാഗം ചക്കാലയില്‍ വീട്ടില്‍ ജോസ് എന്ന് വിളിക്കുന്ന ജേക്കബിനെയും ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് മുന്‍വാതില്‍ പൊളിച്ചു മോഷണം നടത്തിയ ശേഷം വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കി വണ്ടിയുമായി കടക്കുകയുമാണ് മോഷണരീതി.

കഴിഞ്ഞ ജൂലൈയില്‍ അടൂരും പരിസര പ്രദേശങ്ങളുമായി പത്തോളം വീടുകളില്‍ മോഷണം നടത്തി. അടൂര്‍ ഏഴംകുളത്തിനു സമീപം രണ്ടുനില വീട്ടില്‍ മോഷണശ്രമത്തിനിടെ പോലീസ് വീട് വളയുകയും രക്ഷപെടാന്‍ ശ്രമിച്ചു രണ്ടാം നിലയില്‍ നിന്നും ചാടി പരിക്കേറ്റ ബിജു അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങി നാല് ദിവസത്തിനുള്ളിലാണ് അടൂരും, തിരുവല്ലയിലും മോഷണം നടത്തിയത്.

2016-ല്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ മോഷണം തുടര്‍ന്ന ബിജുവിനെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായ ബിജുവിനെ ചോദ്യം ചെയ്തതിലൂടെ 25-ലധികം കേസുകള്‍ തെളിയിക്കാനും നിരവധി വാഹനങ്ങളും, സ്വര്‍ണ മുതലുകളും വീണ്ടെടുക്കാനും പോലീസ് സംഘത്തിനു സാധിച്ചു.

ജയില്‍ മോചിതനായ ബിജു ഒഴിഞ്ഞ സ്ഥലത്ത് വാടകവീട് സംഘടിപ്പിക്കുകയും അവിടെ താമസിച്ചു പകല്‍ സമയങ്ങളില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്നെന്ന വ്യാജേന സഞ്ചരിച്ച് ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവയ്ക്കുകയും രാത്രി വാതില്‍ പൊളിച്ചുകയറി മോഷ്ടിക്കുകയും ചെയ്യും. വീട്ടിനുള്ളില്‍ കടന്ന് അടുക്കളയില്‍ ആഹാരം പാകം ചെയ്തു കൈയില്‍ കരുതുന്ന മദ്യത്തിനൊപ്പം കഴിച്ചശേഷം വിലപിടിപ്പുള്ള മുതലുകള്‍ കവരും. തുടര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ കണ്ടെത്തി വണ്ടികളുമായി കടന്നു കളയുകയാണ് പതിവ്.

കാറുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ ശ്രമിക്കുകയും കഴിയാത്തവ ഉപേക്ഷിക്കുകയും ചെയ്യും. മോഷ്ടിക്കുന്ന ഇരുചക്രവാഹനങ്ങളുമായി കറങ്ങിനടന്നാണ് മോഷണം നടത്തിവന്നിരുന്നത്. കോന്നി, കോഴഞ്ചേരി, അടൂര്‍ പട്ടാഴിമുക്ക്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ ഈ വിധത്തില്‍ വാടകവീടുകളില്‍ താമസിച്ച് മോഷണം നടത്തിയ ബിജു മുമ്പ് പോലീസ് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 200-ല്‍ അധികം കേസുകളിലാണ് ബിജു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളത്.

വാടകവീടുകള്‍ കണ്ടെത്തുന്നതിനും, മോഷണമുതലുകള്‍ വില്‍ക്കുന്നതിനും സഹായിച്ചിരുന്നത് കൂട്ടാളിയായ ജേക്കബ് ആയിരുന്നു. തിരുവല്ല തോട്ടഭാഗത്ത് വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജേക്കബ് ശിക്ഷ കഴിഞ്ഞ് ഈയിടെ പുറത്തിറങ്ങിയതാണ്. ജയിലില്‍ വച്ചുള്ള പരിചയം മൂലമാണ് ജേക്കബിനെ കൂടെ കൂട്ടാന്‍ ബിജു തീരുമാനിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍, സിഐ ബൈജുകുമാര്‍, എസ്ഐ മാരായ ആര്‍എസ് രഞ്ചു, സലീം, പ്രഹ്ലാദന്‍, രാധാകൃഷ്ണന്‍, എഎസ്ഐമാരായ വില്‍സണ്‍, ഹരി, അജികുമാര്‍, എസ്സിപിഒമാരായ ബിജു, സന്തോഷ്, സിപിഒ സുജിത്ത്, ഫിംഗര്‍പ്രിന്റ് വിദഗ്ധയായ ശ്രീജ എന്നിവരാണ് ഉണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends