ശബരിമല നട നാളെ തുറക്കും... ഇത്തവണ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും
ശബരിമല നാളെ നട തുറക്കുമ്പോള്‍ ഇത്തവണ നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അറിയിച്ചു. തീര്‍ത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. നാളെ രാവിലെ പതിനൊന്ന് മണിമുതല്‍ തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്ബയിലേക്ക് കടത്തിവിട്ട് തുടങ്ങും.
കഴിഞ്ഞ മണ്ഡലകാലത്ത് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ശബരിമലയിലും നിലയ്ക്കലും പമ്ബയിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് നിരോധനാജ്ഞ വേണ്ടെന്ന നിലപാടില്‍ ജില്ലാ ഭരണകൂടം എത്തിയത്.
നിരോധനാജ്ഞ ഉണ്ടാകില്ലെങ്കിലും കനത്ത സുരക്ഷയാകും ശബരിമല പരിസരത്ത്. പതിനായിരം പൊലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ച് വിന്യസിക്കും.
https://www.facebook.com/Malayalivartha