സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍, കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്( ഡി.ആര്‍.ഐ) നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ വിഷ്ണു സോമസുന്ദരത്തിന്റെ പിടിച്ചെടുത്തത്. ഡി.ആര്‍.ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക്‌ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത് ഡി.ആര്‍.ഐ അന്വേഷണ പരിധിയില്‍ വരാത്തതിനാല്‍ ഡി.ആര്‍.ഐ തുടരന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയതായും ഇതേക്കുറിച്ച് തുടരന്വെഷണം നടത്താമെന്നും കാണിച്ച് ഡി.ആര്‍.ഐ ഉന്നത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കുമെന്നാണ് വിവരം.
തിരുവന്തപുരം വിമാനത്താവളം വഴി വിഷ്ണുസോമസുന്ദരവും പ്രകാശ് തമ്പിയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 720 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ് ജൂണ്‍ 14നാണ് ഡി.ആര്‍.ഐ വിഷ്ണുവിന്റെ വീട് റെയ്ഡ് ചെയ്തത്.
മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് വിഷ്ണു വില്‍നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ബി.ബി.എയ്ക്ക് കേരള സര്‍വകലാശാലയിലാണ് പഠിച്ചതെന്നും ആസമയത്ത് പാളയത്തെ സര്‍വകലാശാലയുടെ ചവിറ്റുകുട്ടയില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റുകള്‍ ലഭിച്ചതെന്നുമാണ് ഇതേകുറിച്ചുള്ള ചോദ്യം ചെയ്യലില്‍ വിഷ്ണു സോമസുന്ദരം പറഞ്ഞത്. ഈ മാര്‍ക്ക് ലിസ്റ്റുകള്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്. വിഷ്ണു സോമസുന്ദരം ഒളിവിലായതിനാല്‍ സി.ബി.ഐക്ക് ചോദ്യം ചെയ്യാനായിട്ടില്ല.
https://www.facebook.com/Malayalivartha

























