ഐഐടി മലയാളി വിദ്യാര്‍ഥിയുടെ മരണം... സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് ഫാത്തിമയുടെ പിതാവ്

ഐഐടി മലയാളി വിദ്യാര്‍ഥി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീഫ് തമിഴ്‌നാട് ഡിജിപിയെ കണ്ടു. വൈകാതെ മുഖ്യമന്ത്രിയെ കാണുമെന്നും മദ്രാസ് ഐഐടിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.
തന്റെ മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. എന്നാല്‍ ആ കയര്‍ എവിടെ നിന്ന് വന്നു. സിസിടിവി ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അത് തന്നിട്ടില്ല. ഡിജിപിയെ കണ്ട് അന്വേഷണം കാര്യക്ഷമമായി നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി ഇക്കാര്യം ഉറപ്പ് തന്നിട്ടുണ്ട്. മകളുടെ ഫോണ്‍ പരിശോധിക്കുന്നത് തങ്ങളുടെ മുന്‍പിലാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെയും കാണും.
സിബിസിഐഡി ഇന്നലെയാണ് അന്വേഷണം തുടങ്ങിയത്. ഇതില്‍ തൃപ്തനാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് കാരണമെന്ന് പറയുന്ന മകളുടെ കുറിപ്പ് ഇന്ന് ഡിജിപിക്ക് കൈമാറി. തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും തനിക്ക് പൂര്‍ണ വിശ്വാസമാണ്. ഐഐടി അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയത്. തന്റെ മകള്‍ മരിച്ചിട്ടും ഇന്ന് വരെ ഒരു ഉദ്യോഗസ്ഥനോ അധ്യാപകനോ തന്നെ വിളിച്ചിട്ടില്ല. ഒരു വിവരവും അന്വേഷിച്ചിട്ടില്ല.
എല്ലാദിവസവും 8 മണിക്ക് ഹോസ്റ്റലില്‍ കയറുന്ന ഫാത്തിമ നവംബര്‍ 8 ന് രാത്രി 9 മണിക്ക് ഒരു മണിക്കൂര്‍ ഐഐടിയുടെ ക്യാംപസിലിരുന്ന് കരഞ്ഞു. മൂക്കുത്തിയിട്ട ഒരു വെളുത്ത സ്ത്രീ വന്ന് അവളുടെ കണ്ണ് തുടച്ചു. അതാരാണെന്ന് അറിയില്ല. മകള്‍ മരിക്കുന്ന അന്ന് അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനില്‍ നിന്ന് ഏത് തരത്തിലുള്ള പീഡനമാണ് മകള്‍ക്ക് ഉണ്ടായതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കാരണം ഇനിയൊരു ഫാത്തിമയ്ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവരുത്. ഇത്രയും കഴിവുള്ള ഒരു കുട്ടി ഇത്തരത്തില്‍ മരിക്കാന്‍ പാടില്ലായിരുന്നു ലത്തീഫ് പറഞ്ഞു.
https://www.facebook.com/Malayalivartha

























