സേഫ് കേരള: വാഹനമോടിക്കുന്നവര്‍ ഖജനാവിലേക്ക് പിഴയായി നല്‍കിയത് 25.15 കോടി രൂപ

സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കുന്നതിനായി നടപ്പിലാക്കിയ സേഫ് കേരള പദ്ധതി നിലവില്‍ വന്നശേഷം 25.15 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. 2.18 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ 'നൈറ്റ് റൈഡേഴ്സ്' പരിശോധനയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച 11,082 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇവരില്‍ നിന്ന് 4.28 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് 2019ല്‍ 21,246 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. റോഡ് സുരക്ഷാ അവബോധമുള്ള പൗരന്‍മാരെ ഭാവിയിലേക്ക് വാര്‍ത്തെടുക്കുന്നതിന് എസ്.സി.ഇ.ആര്‍.ടിയുമായി ചേര്‍ന്ന് 'റോഡ്സുരക്ഷ' കൈപുസ്തകം തയ്യാറാക്കി വരുന്നു. ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക് ഗതാഗത നയത്തിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കും. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം മുചക്രവാഹനങ്ങളും 1000 ചരക്ക് വാഹനങ്ങളും 3000 ബസുകളും 100 ബോട്ടുകളും ഉള്‍പ്പെയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, മോട്ടോര്‍ തുടങ്ങിയ യന്ത്ര ഭാഗങ്ങള്‍ സംസ്ഥാനത്തുതന്നെ നിര്‍മിക്കാന്‍ സാഹചര്യമൊരുക്കി തൊഴില്‍ വര്‍ധിപ്പിക്കും.
സംസ്ഥാനത്തെ വൈദ്യുതി വാഹന നിര്‍മാണത്തിന്റെ കേന്ദ്രമാക്കി മാറ്റും. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനവും ഓട്ടോറിക്ഷകള്‍ക്ക് 50 ശതമാനവും നികുതി ഇളവ് നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ഒരു നിശ്ചിത ശതമാനം വാഹനങ്ങളായി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നത് പരിഗണനയിലാണെന്നും കെ.ജെ മാക്സി, വി ജോയി തുടങ്ങിയവരെ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് മാസത്തിനകം ഇഓട്ടോകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ ഇറക്കുമെന്ന് വ്യവസായ മന്ത്രി ഇപിജയരാജന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി സംസ്ഥാനത്തിന് അകത്തും പുറത്തും സര്‍വീസ് സെന്ററുകളും സെയില്‍സ് ഔട്ട്ലൈറ്റുകളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇ ഓട്ടോയുടെ ഏകദേശവില 2.80ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























