ഇങ്ങനെയൊരു കണ്ടുകിട്ടില്‍ സ്വപ്‌നേപി പ്രതീക്ഷിച്ചില്ല; ജീവിതകാല സമ്പാദ്യമായ സര്‍ട്ടിഫിക്കറ്റുകളെല്ലാം നഷ്ടപ്പെട്ട വിഷ്ണുവിന്റെ സങ്കടം മലയാളക്കര ഏറ്റെടുത്തിരുന്നു; അവസാനം വടുക്കുനാഥ ക്ഷേത്രത്തിന് അടുത്ത് നിന്നും കണ്ടെത്തി

അടുത്തിടെയാണ് മലയാളികള്‍ വിഷ്ണു പ്രസാദിന്റെ മേഷ്ടിക്കപ്പെട്ട വാര്‍ത്ത ഏറ്റെടുത്തത്. അവസാനം സന്തോഷിപ്പിക്കുന്ന വാര്‍ത്തയെത്തി. വിഷ്ണുപ്രസാദിന്റെ ബാഗിലെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഏതാനും രേഖകള്‍ തിരിച്ചുകിട്ടി. വാര്‍ത്ത അറിഞ്ഞ തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താംകല്ലു സ്വദേശി ഇമ്രാനുമാണ് സ്വരാജ് റൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗില്‍ നിന്നു രേഖകള്‍ കിട്ടിയത്. സിനിമാ താരങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേരാണ് വിഷ്ണുപ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഏതാനും രേഖകള്‍ ഇനിയും ലഭിക്കാനുണ്ട്.
ജര്‍മനിയിലെ കപ്പല്‍ കമ്പനിയില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന് അവിടെ ജോലിക്കു കയറണമെങ്കില്‍ സമര്‍പ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമെല്ലാം അടങ്ങിയ ബാഗ് കഴിഞ്ഞ 10ന് ആണ് റെയില്‍വേ സ്‌റ്റേഷനില്‍ മോഷ്ടിക്കപ്പെട്ടത്. ജര്‍മനിയില്‍ നിയമനം നേടുന്നതു വരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരില്‍ നിന്ന് എത്തിയതായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു ശേഷം കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 6 വര്‍ഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണു ജര്‍മനിയില്‍ ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടത്.
10ന് രാവിലെ 10.15ന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയില്‍ കയറി. അവിടെ വിശ്രമം തുടങ്ങി മിനിറ്റുകള്‍ക്കകമാണ് ബാഗ് പോയത്. സ്‌റ്റേഷന്‍ മുഴുവന്‍ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ തുനിഞ്ഞപ്പോള്‍ സ്‌റ്റേഷനിലെ പല ക്യാമറകളും പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
സഹായം അഭ്യര്‍ഥിച്ച് സണ്ണി വെയ്‌നും സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെ പല താരങ്ങളും രംഗത്തെത്തിയിരുന്നു.
Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ 4 ദിവസങ്ങളായി തൃശ്ശൂര്‍ നഗരത്തില്‍ അലയുകയാണ്. ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും എന്നായിരുന്നു സണ്ണി വെയ്‌നിന്റെ അഭ്യര്‍ഥന.
https://www.facebook.com/Malayalivartha

























