സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം.... അത്യാവശ്യ ചെലവൊഴികെ ഒരു ബില്ലും പാസാക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം , തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകം

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ ചെലവുകളൊഴികെ ഒരു ബില്ലും പാസാക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് നിയന്ത്രണമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്‍പ്പെടെ 31 ഇനങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലു മാസം ബാക്കിനില്‍ക്കെ പദ്ധതി നിര്‍വഹണം ഇതോടെ അവതാളത്തിലാവും.
ഈ സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ അഞ്ചുലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് മാത്രമാണ് ധനവകുപ്പിന്റെ അനുമതി ബാധകമായിരുന്നത്. ട്രഷറി നിയന്ത്രണത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
"
https://www.facebook.com/Malayalivartha

























