നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി വാഴത്തോപ്പ് കേശമുനി വട്ടക്കുന്നില്‍ ജോസഫിന്റെ മകന്‍ ജ്യോതിഷ് (28), ഇടുക്കി കഞ്ഞിക്കുഴി പഴയരികണ്ടം മൈലപ്പുഴ പേഴനാല്‍ ഉണ്ണികൃഷ്ണന്റെ മകന്‍ സംഗീത് (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അപകട വിവരം പുറത്ത് അറിയുന്നത്. പ്രദേശത്ത് കൂടി പോയ വഴിയാത്രക്കരാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ കണ്ടത്. സമയത്ത് ചികിത്സ ലഭിക്കാത്തതാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നാണ് വിവരം. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്യുന്ന ഇരുവരും ചേര്‍ത്തല കുറുപ്പംകുളങ്ങരയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























