ശബരിമല തീര്‍ത്ഥാടനത്തിനെത്തുമ്പോള്‍ കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് പോലീസ് സംവിധാനം ഏര്‍പ്പെടുത്തി

ശബരിമലയില്‍ തീര്‍ഥാടനത്തിന് എത്തുമ്‌ബോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ കുട്ടികളെ കാണാതായാല്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് ജില്ലാ പൊലീസിന്റെ സംവിധാനം. സ്വകാര്യ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളുമായി ചേര്‍ന്ന് ആര്‍എഫ്ഐഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് കുട്ടികളെ കണ്ടെത്തുക.
തീര്‍ഥാടകരായി എത്തുന്ന കുട്ടികളുടെ കയ്യില്‍ പൊ ലീസ് ടാഗ് കെട്ടിക്കൊടുക്കും. പമ്പയിലുള്ള കണ്‍ട്രോള്‍ റൂമിലാണ് ടാഗ് നല്‍കുന്നത്. കുട്ടികളെ കാണാതായാല്‍ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താനാവുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























