മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപെട്ട് മദ്രാസ് ഐ ഐ ടി ഡയറക്ടറെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും... 'ഫാത്തിമ എന്ന പേര് തന്നെ പ്രശ്‌നമാണ് വാപ്പിച്ചാ, ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു'; ഐ.ഐ.ടി വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണം അധ്യാപകരുടെ പീഡനങ്ങളെന്ന് പിതാവ്

മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആതമഹത്യയുമായി ബന്ധപെട്ട് മദ്രാസ് ഐ ഐ ടി ഡയറക്ടറെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.കേസിലെ മുഖ്യപ്രതിയായ ഹ്യുമാനിറ്റീസ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവിലാണ്. ഫാത്തിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇദ്ദേഹത്തിനെതിരെ ഫാത്തിമയുടെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി.
ആരോപണ വിധേരായ അധ്യാപകര്‍ക്ക് എതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.അതേസമയം ഗവര്‍ണര്‍ക്കും മദ്രാസ് ഐഐടി അധികൃതര്‍ക്കും ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പരാതി നല്‍കുംഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. .ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.
ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. ഫാത്തിമയ്ക്ക് നീതി തേടി സോഷ്യല്‍ മീഡിയ ക്യാംപെയിനും ആരംഭിച്ചു. അധ്യാപകരുടെ ജാതിവെറിയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്കു നയിച്ചത് എന്ന ആരോപണവും ശക്തമാണ്.'എന്റെ പേരു തന്നെ പ്രശ്‌നമാണ് വാപ്പിച്ചാ..' എന്ന് ഫാത്തിമ കുറിച്ച വരികള്‍ വിരല്‍ ചൂണ്ടുന്നതും ഇത്തരം സൂചനകളിലേക്കു തന്നെ.
കേസിലെ മുഖ്യപ്രതിയായ ഹ്യുമാനിറ്റീസ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവിലാണ്. ഫാത്തിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇദ്ദേഹത്തിനെതിരെ ഫാത്തിമയുടെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി വിശദമായി പരിശോധിക്കുകയാണ്. ഗ്യാലക്‌സി നോട്ടില്‍ 28 ദിവസത്തെ സംഭവങ്ങള്‍ സംഭവങ്ങള്‍ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്ന് പറയുമ്പോഴും ഇത് നിര്‍ണായക തെളിവാകുമെന്നാണ് കുടുംബത്തിന്റെ കണക്കുകൂട്ടല്‍.
'ഇതെന്റെ അവസാന കുറിപ്പാണ്...
എന്റെ വീടിനെ ഞാന്‍ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാന്‍ എന്താണോ എന്റെ വീട്ടില്‍ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാന്‍ മാറ്റിനിര്‍ത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികള്‍ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.' ഫാത്തിമയുടെ ഫോണിലുള്ള ആത്മഹത്യാ കുറിപ്പാണിത്.
മകള്‍ക്ക് നീതി തേടി ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേസില്‍...
തമിഴ്‌നാട് പൊലീസിന്റെ അന്വേഷണത്തില്‍ കേരള സര്‍ക്കാറിന്റെ ഇടപെടല്‍ വേണമെന്ന്ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയിട്ടുണ്ട്.ഒന്നാം വര്‍ഷ എം.എ ഹ്യൂമാനിറ്റീസ് (ഇന്റേഗ്രറ്റഡ്) വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























