'ബാബറി വിധി കടുത്ത നീതി നിഷേധം, നീതിയുടെ പുനഃസ്ഥാപനത്തിനായി ശബ്ദമുയര്‍ത്തുക'; അയോദ്ധ്യ വിധിക്കെതിരെ കതിരൂരിൽ ആയുധങ്ങൾ സഹിതം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ; പിടിച്ചെടുത്തവയിൽ ബാബരി മസ്ജിദ് വിധിയെ സംബന്ധിച്ച ലഘുലേഖകളും

കണ്ണൂരിലെ കതിരൂർ അഞ്ചാം മൈലിൽ പോലീസ് നടത്തിയ പരിശോധനയിൽ കത്തികൾ സഹിതം രണ്ടു പേര് പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പിടിയിലായത്. ബാബരി മസ്ജിദ് വിധിയെ സംബന്ധിച്ച ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ കതിരൂരിനടുത്ത ജുമാ മസ്ജിദ് പരിസരത്തു നിന്നാണ് പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തത്. രണ്ടു കത്തികളാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഒരു സംഘം ആളുകൾ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു എത്തിയവർക്കിടയിൽ ലഘുലേഖകൾ വിതരണം ചെയ്യുകയായിരുന്നു. ബാബറി വിധി കടുത്ത നീതി നിഷേധം നീതിയുടെ പുനഃസ്ഥാപനത്തിനായി ശബ്ദമുയര്‍ത്തുക ' എന്ന ലഘുലേഖയാണ് വിതരണം ചെയ്തത്. ഇതിനെ ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്യുകയും ഇതേതുടർന്ന് മസ്ജിദ് പരിസരത്തു സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.. സംഘർഷത്തെ തുടർന്ന് കതിരൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഉമ്മൻചിറ സ്വദേശികളായ താജുദ്ദീൻ ,ഇർഷാദ് എന്നിവരെയാണ് കതിറൂർ പോലീസ് ഇൻസ്‌പെക്ടർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും.
അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ കോടതി വിധിയെ എതിർത്തുകൊണ്ട് കുറച്ച് ദിവസം മുൻപ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരിൽ കണ്ണൂരിൽ ഏഴ് എസ ഡി പി ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ച്യ്തിരുന്നു. ഇരുന്നൂറോളം പേരാണ് അന്ന് പ്രകടനത്തിൽ പങ്കെടുത്തത്. സമാന രീതിയിൽ വയനാട് മാനന്തവാടിയിലും അറുപത്തഞ്ച് എസ് ഡി പി ഐ പ്രവർത്തകരെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























