Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

അന്തംവിട്ട് പോലീസ്... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയ കാമുകനെ കണ്ടെത്താന്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ അന്വേഷണം തുടരുന്നു; എല്ലാ പിന്തുണയും നല്‍കി പോലീസ്; കാട്ടാക്കട സ്വദേശിക്ക് തൃശൂരിലും കേസ്

16 NOVEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

അന്യനാട്ടില്‍ പോയി അടിച്ച് പൊളി ജീവിതം നയിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന മലയാളികള്‍ കുറവല്ല. അവരുടെ വലയില്‍ വീണ് കാര്യം നടത്തി മുങ്ങുന്നവര്‍ ചിലപ്പോഴെങ്കിലും കുടുങ്ങുകയും ചെയ്യും. പക്ഷെ അവരുടെ കുടുംബ പശ്ചാത്തലം കാണുമ്പോഴാണ് ദരിദ്രാവസ്ഥ മനസിലാക്കുന്നത്. ഇതിന് സമാനമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ കാമുകനെ കണ്ടെത്താന്‍ അന്വേഷണവുമായി ബംഗളൂരു സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. വീട്ടുകാര്‍ ഉപേക്ഷിച്ച പെണ്‍കുട്ടി അഭയകേന്ദ്രത്തില്‍ താമസിച്ച് കേരള പോലീസിന്റെ സഹായത്തോടെയാണ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയായ 25 കാരനായ മുഹമ്മദ് ദിലീപിനെതിരേയാണ് പെണ്‍കുട്ടി കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ തൃശൂരിലും കേസ് ഉണ്ടെന്നതിനാല്‍ തൃശ്ശൂര്‍ പോലീസും അന്വേഷിക്കുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് പഠനത്തിനിടെ ബെംഗളൂരുവില്‍ വച്ചാണ് മുഹമ്മദ് ദിലീപും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പ്രേമം നടിച്ച് പെണ്‍കുട്ടിയെ വളച്ചെടുത്ത് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഇയാള്‍ സ്ഥലം വിട്ടു. സംഭവം അറിഞ്ഞ സ്വന്തംവീട്ടുകാരും പെണ്‍കുട്ടിയെ കൈയൊഴിഞ്ഞു.ഇതോടെയാണ് പെണ്‍കുട്ടി കാമുകന് വേണ്ടി അന്വേഷണം തുടങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ അന്വേഷിച്ച് തിരുവനന്തപുരത്തെത്തിയ പെണ്‍കുട്ടി പൊലീസിനെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു. കേസ് എടുത്ത മ്യൂസിയം പൊലീസ് മുഹമ്മദ് ദിലീപിനെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി. വിവാഹം കഴിക്കാമെന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിലും യുവാവ് സമ്മതിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വീണ്ടും പെണ്‍കുട്ടി എത്തിയത്.

തിരുവനന്തപുരത്തെത്തി അന്വേഷിച്ചപ്പോള്‍ മുഹമ്മദ് ദിലീപ് മുങ്ങിയെന്നും മനസിലായി. വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇതോടെ പെണ്‍കുട്ടി റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലുമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നിലും പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ എഫ് ഐ ആര്‍ വന്നു.

അന്വേഷണത്തില്‍ മുഹമ്മദ് ദിലീപിനെതിരേ സമാനമായ ആരോപണങ്ങള്‍ പലരും ഉന്നയിച്ചിട്ടുള്ളതായി മനസിലായെന്ന് കാട്ടാക്കട സി.ഐ. ബിജു കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ ഒരു കേസ് തൃശ്ശൂരിലും ഉണ്ട്. അവിടെയും അന്വേഷണം നടക്കുന്നതായി സി.ഐ. പറഞ്ഞു.

നിരവധി സമാന പരാതികളാണ് ബംഗളരൂവില്‍ നിന്നും വരുന്നത്. ബംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതിയെ തുടര്‍ന്ന് മലപ്പുറം വളാഞ്ചേരി സ്വദേശിയായ അജ്മല്‍ ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. എന്നാല്‍ പ്രണയത്തിനൊടുവില്‍ യുവതി ഗര്‍ഭിണിയായതോടെ ഇയാള്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്.തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തിയ ശേഷം യുവതിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (4 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (4 hours ago)

Malayali Vartha Recommends