ബൈക്കിന്റെ ഹെഡ് ലൈറ്റില്‍ പാമ്പ് പത്തി വിടര്‍ത്തിയപ്പോള്‍ യാത്രക്കാരന്‍ റോഡില്‍ തെറിച്ചു വീണു

ആലുവ മാറമ്പളളി എം.ഇ.എസ്. കോളജിനു സമീപം താമസിക്കുന്ന മട്ടയില്‍ സക്കറിയ ബൈക്ക് ഓടിച്ചുപോകവേ ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളില്‍ ഒരു പാമ്പ് പത്തി വിടര്‍ത്തി.
പരിഭ്രാന്തനായ സക്കറിയയുടെ കൈയ്യില്‍ നിന്നും ബൈക്കിന്റെ നിയന്ത്രണം വിട്ടുപോയതോടെ യാത്രക്കാരന്‍ റോഡില്‍ തെറിച്ചു വീണു.
സക്കറിയ രാത്രിയാണ് വീട്ടില്‍ നിന്ന് ബൈക്കുമെടുത്ത് യാത്രയാരംഭിച്ചത്. കുട്ടമശേരികടുത്തു എത്തിയപ്പോഴാണ് പൊടുന്നനെ ഹെഡ്‌ലൈറ്റിനു മുകളിലേക്ക് പാമ്പ് തലപൊക്കി വന്നത്.
ഞെട്ടിത്തരിച്ച സക്കറിയ ബൈക്കിന്റെ പിടിവിട്ട് റോഡിലേക്ക് വീണു. എല്ലാം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ കിട്ടിയ വടിയെടുത്ത് പാമ്പിനെ തല്ലിക്കൊന്നു.
https://www.facebook.com/Malayalivartha

























