2021ൽ കേരള റോഡുകൾ പ്രകൃതി ക്ഷോഭത്തെ അതിജീവിക്കാൻ സജ്ജരാകും; പദ്ധതിയുമായി സർക്കാർ
2021തോടെ കേരളത്തിലെ റോഡുകളെ സജ്ജമാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രകൃതി ക്ഷോഭം അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തിൽ ലോക ബാങ്കിന്റേയും ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റേയും സാമ്പത്തിക സഹായമുണ്ടാകും.
12 ജില്ലകളിലെ 42 നിയോജക മണ്ഡലത്തിലാണ് മലവെള്ളപ്പാച്ചിലുകളേയും പ്രളയത്തേയും അതിജീവിക്കാന്‍ കഴിയുന്ന 25 റോഡുകള്‍ നിര്‍മിക്കുവാൻ പദ്ധതിയിടുന്നത്. 2020 ൽ റോഡ്പ്പണി ആരംഭിക്കും. നാല് പാക്കേജുകളായി തിരിച്ചാണ് നിര്‍മാണമെന്ന് നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 2021 ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha