തിരുവനന്തപുരം പട്ടത്ത് സ്കൂള്‍ വിദ്യാര്‍ഥി കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് മരിച്ചു
തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെ എസ് ആര് ടി സി ബസ് ബൈക്കിലിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് ( ഭാരതീയ വിദ്യാഭവന് സ്കൂള്‍ വിദ്യാര്‍ത്ഥി ) മരിച്ചത്. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് അപകടം.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയ ശേഷം മടങ്ങവെ കെ എസ് ആര് ടി സി ബസ് തട്ടിയാണ് അപകടം. ബൈക്കില്‍ നിന്നും തെറിച്ചു വീണ കുട്ടിയെ എസ് എ ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലക്കു മാറ്റി. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യ മനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പന് വിശ്വംഭരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha