മല ചവിട്ടാന്‍ പത്ത് യുവതികള്‍ പമ്പയില്‍; ആന്ധ്രയിലെ വിജയവാഡയില്‍ നിന്നുള്ള 40 പതിനഞ്ച് അംഗ സംഘമാണ് പമ്പയിലെത്തിയത്; മൂന്നു പേരെ പൊലീസ് തിരിച്ചയച്ചു
ശബരിമല ദര്‍ശനത്തിനായി എത്തിയ പത്ത് യുവതികളെ പമ്ബയില്‍ നിന്ന് പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് തിരിച്ചയച്ചത്. ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് അറിയാതെയാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് ആചാരങ്ങളെ കുറിച്ച് പൊലീസ് വിശദീകരിച്ചതോടെ സ്വമേധയ തിരിച്ചു പോകുകയായിരുന്നു.
ആന്ധ്രയില്‍ നിന്നുമെത്തിയ യുവതികളില്‍ ഒരാളുടെ പ്രായം 35 വയസ്സും, മറ്റൊരാള്‍ക്ക് ഇതിലും അല്‍പ്പം കൂടുതലും മാത്രമേ ഉള്ളൂവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ശബരിമലയിലെ ആചാരങ്ങള്‍ പൊലീസ് യുവതികളെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ ദര്‍ശനത്തിന് ഇല്ലെന്ന് അറിയിച്ച് യുവതികള്‍ പിന്മാറുകയായിരുന്നു.
വിജയവാഡയില്‍ നിന്നും പുരുഷന്മാര്ക്കൊപ്പമുള്ള സംഘത്തിലാണ് യുവതികളും ഉള്‍പ്പെട്ടത്. യുവതികള്‍ക്ക് ശബരിമലയില്‍ വിലക്കുള്ള കാര്യം അറിയില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതികളെ പമ്ബയില്‍ നിന്ന് തിരിച്ചയച്ചു. ശേഷിക്കുന്നവരെ സന്നിധാനത്തേക്ക് കടത്തിവിട്ടു. ഒരു മണി മുതലാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.
https://www.facebook.com/Malayalivartha