Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഹരിയുടെ പുതുവഴികള്‍ തേടി കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ത്ഥികള്‍, മദ്യത്തിനും മറ്റ് ലഹരികള്‍ക്കും പകരം ഗുളികകളാണ് ഇവര്‍ കഴിക്കുന്നതെന്ന് പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ വ്യക്തമായി

16 NOVEMBER 2019 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ലഹരിയുടെ പുതുവഴികള്‍ തേടി കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ത്ഥികള്‍, മദ്യത്തിനും മറ്റ് ലഹരികള്‍ക്കും പകരം ഗുളികകളാണ് ഇവര്‍ കഴിക്കുന്നതെന്ന് പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തില്‍ വ്യക്തമായി. ഡോക്ടറുടെ കുറുപ്പടിയില്ലാതെ വില്‍ക്കരുതെന്ന് കര്‍ശന നിയന്ത്രണമുള്ള ഗുളികകള്‍ കോഴിക്കോട്ടെ പല മെഡിക്കല്‍ സ്റ്റോറുകളിലും ലഭിക്കും. പേപ്പറില്‍ ഗുളികയുടെ പേര് മാത്രം എഴുതി നല്‍കിയാല്‍ മതി. മനോരോഗത്തിനും നാഡീരോഗങ്ങള്‍ക്കും കുറിച്ച് നല്‍കുന്നതാണ് ഈ മരുന്നുകള്‍. ഒരു തവണ മരുന്ന് നല്‍കിയാല്‍, വീണ്ടും അതേ കുറുപ്പ് കൊണ്ടുവന്നാല്‍ ഈ ഗുളികകള്‍ നല്‍കാന്‍ പാടില്ലെന്ന് കര്‍ശന നിയന്ത്രണം ഉണ്ടെങ്കിലും മരുന്ന് ലോബിയും മെഡിക്കല്‍സ്‌റ്റോര്‍ ഉടമകളും ചേര്‍ന്നുള്ള തട്ടിപ്പാണിതെന്ന് അറിയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരെയും ബന്ധുക്കളെയും പേടിച്ച് ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്യൂ നില്‍ക്കേണ്ട, മദ്യം വാങ്ങാന്‍ വലിയ വില നല്‍കേണ്ട, കോളയോ, ജ്യൂസോ വാങ്ങി ഗുളിക കലര്‍ത്തി കഴിച്ചാല്‍ നല്ല ലഹരിയായിരിക്കും. അതിനാലാണ് വിദ്യാര്‍ത്ഥികളിലേറെയും ഗുളികയ്ക്ക് പിന്നാലെ പോകുന്നതെന്ന് പൊലീസുകാര്‍ പറയുന്നു. നാഡീ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുളികകള്‍ മറ്റുള്ളവര്‍ കഴിച്ചാല്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മയക്കവും മന്ദതയും ഉണ്ടാവും. തലയുടെ കെട്ട് വിടാന്‍ ഏകദേശം രണ്ട് മണിക്കൂറോളം എടുക്കുമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ആരോഗ്യമുള്ളയാള്‍ രണ്ട് ലാര്‍ജ്ജ് അടിച്ചാല്‍ പോലും ഇത്രയും സമയം ലഹരി നില്‍ക്കില്ല.

അഞ്ച് ഗുളികകള്‍ക്ക് 12 രൂപ മാത്രമാണ് വില. ബിവറേജസ് ഔട്ട്‌ലെറ്റില്‍ വില്‍ക്കുന്ന ഏറ്റവും വില കുറഞ്ഞ മദ്യമായ റമ്മിന്റെ ലോക്കല്‍ ബ്രാന്‍ഡായ ജവാന്‍ ഫുള്‍ ബോട്ടിലിന് 360 രൂപയാണ് വില. അതനുസരിച്ച് നോക്കുമ്പോള്‍ 12 രൂപയ്ക്ക് അഞ്ച് ഗുളിക വാങ്ങിയാല്‍ രണ്ടര ദിവസം വരെ ഉപയോഗിക്കാം. 360 രൂപ മുടക്കി ജവാന്‍ വാങ്ങിയാല്‍ സുഹൃത്തുക്കളുമൊത്ത് അന്ന് തന്നെ അതിന്റെ കഥ കഴിക്കും. അടുത്ത ദിവസത്തെ ലഹരിക്കായി വീണ്ടും 360 രൂപ കണ്ടെത്തുകയും വേണം. അതുകൊണ്ടാണ് ഇത്തരം ഗുളികകള്‍ കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നത്. മാത്രമല്ല ഇവ സുരക്ഷിതമായി എവിടെയും ഏപ്പോഴും കൊണ്ട് നടക്കുകയും ചെയ്യാം.

വിഷാദരോഗത്തിന് ഡോക്ടര്‍മാര്‍ സാധാരണ കുറിക്കുന്ന ഗുളിക കഴിച്ചാല്‍ നാഡീ പ്രവര്‍ത്തനങ്ങള്‍ തളരും. ക്രമേണ മയക്കവും ലഹരിയും അനുഭവിക്കും. അഞ്ച് ഗുളികകള്‍ക്ക് 45 രൂപയേ വിലയുള്ളൂ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ ഗുളിക വില്‍ക്കാന്‍ പാടില്ലെങ്കിലും ബില്ല് കൊടുക്കാതെ മെഡിക്കല്‍ സ്റ്റോറുകാര്‍ ഇത്തരം ഗുളികകള്‍ വില്‍ക്കുകയാണ് പതിവ്. ചില മെഡിക്കല്‍സ്റ്റോറുകളില്‍ കുറിപ്പടി പോലുമില്ലാതെ ഇത്തരം ഗുളികകള്‍ ലഭിക്കും, വില 20 രൂപ കൂടുമെന്ന് മാത്രം. ഈ ഗുളിക കഴിച്ചാല്‍ തലയ്ക്ക് നല്ല മന്ദതയായിരിക്കും. കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരികളുടെ കടത്തിനും വില്‍പ്പനയ്ക്കും പൊലീസും എക്‌സൈസും കര്‍ശന പരിശോധന ആരംഭിച്ചതോടെയാണ് ലഹരി മാഫിയയും ഉപഭോക്താക്കളും ഏറെ സുരക്ഷിതമായ ഇത്തരം ഗുളികകള്‍ കഴിച്ച് ആനന്ദം കണ്ടെത്താന്‍ തുടങ്ങിയത്. പൊലീസിനും എക്‌സൈസിനും പുറമേ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗവും കര്‍ശന നടപടിയെടുത്താലേ ഇത്തരത്തിലുള്ള ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാനാവൂ...

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (12 minutes ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (47 minutes ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (49 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (59 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (1 hour ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (1 hour ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (2 hours ago)

Malayali Vartha Recommends