Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

പ്രമുഖ ജ്വല്ലറി ഉടമ ജോസ് ആലുക്കാസ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുവായ വ്യവസായിയുടെ പരാതി

16 NOVEMBER 2019 04:21 PM IST
മലയാളി വാര്‍ത്ത

പ്രമുഖ ജ്വല്ലറി ഉടമ ജോസ് ആലുക്കാസ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുവായ വ്യവസായിയുടെ പരാതി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി കെ.എം ജോര്‍ജ് റോയി മധ്യമേഖലാ ഐ.ജി വിജയ് സാഖറെയ്ഖ് പരാതി നല്‍കി. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 10നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

അന്നേ ദിവസം ഉച്ചയ്ക്ക് 12.45ന് കോതമംഗലം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ വെച്ച് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതിക്കാരനായ കെ.എം ജോര്‍ജ് റോയി പറയുന്നത്. തന്റെ ഭാര്യാമാതാവിനെയും ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ഏറെ നാളായി ഈ ഭീഷണി തുടരുന്നു എന്നാണ് പരാതി.

ജോസ് ആലുക്കയും മകളും തന്റെ ഭാര്യാമാതാവിനെ ഭീഷണിപ്പെടുത്തി വസ്തുവകകളും മറ്റും തട്ടിയെടുക്കാന്‍ ചില ഡോക്യുമെന്റുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് കെ.എം ജോര്‍ജ് പറയുന്നു. ചില രേഖകളിൽ തെറ്റിദ്ധരിപ്പിച്ചു ഒപ്പിട്ടു വാങ്ങി. ഭാര്യാമാതിവിന്റെ പേരിലുള്ള കെട്ടിടങ്ങളുടെ വാടകയും ജീവനാംശവും ജോസ് ആലുക്കയുടെ മകള്‍ ഭീഷണിപ്പെടുത്തി വാങ്ങുന്നെന്നാണ് പരാതിക്കാരന്റെ മറ്റൊരു ആരോപണം. ജോസ് ആലുക്കായുടെ മകളുടെ ഭര്‍ത്താവിന്റെ അളിയനാണ് പരാതിക്കാരനായ കെ.എം ജോര്‍ജ്. മകളുടെ ഭര്‍ത്താവ് അമേരിക്കയിലാണ്.  പണവും സ്വാധീനവുമുള്ള ജോസിന്റെ ഭീഷണിയെ നിയമപരമായി നേരിടുമെന്ന്  കെ.എം ജോര്‍ജ് റോയി പറയുന്നു. ചില രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഇതിനകം തന്നെ ജോസ് ആലുക്കാസിനുവേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇവരുടെ നിർദേശത്തെ തുടർന്ന് പോലീസും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്.

50 വര്‍ഷത്തിലേറെയായി സ്വര്‍ണ്ണവ്യാപാര രംഗത്തുള്ള ആളാണ് ജോസ് ആലുക്കാസ്. ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി വളർന്നു പന്തലിച്ച  സ്ഥാപനത്തിന്റെ ഉടമയാണ്. സ്വര്‍ണ്ണത്തിലെന്നപോലെ  റിയല്‍ എസ്‌റ്റേറ്റ് രംഗത്തും മറ്റ് ബിസിനസ്സുകളിലും ഇടപാടുകളിലുംസജീവമാണ്. തന്നെ മന:പൂര്‍വം അപമാനപ്പെടുത്താന്‍ പരാതിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആലൂക്കയുടെ വിശദീകരണം. സ്വത്തു തർക്കമാണ് പ്രശ്‍നം. ജോര്‍ജിനെയും ഭാര്യാ മാതാവിനെയും ഭീഷണിപ്പെടുത്തിയെന്ന് വ്യാജ പരാതിയാണ്  നല്‍കിയതെന്നും ജോസ് ആലുക്ക പ്രതികരിച്ചു.

തെന്നിന്ത്യയിലെ വലിയൊരു ബിസിനസ് സ്ഥാപനത്തിന്റെ മേധാവിക്കെതിരെ ബന്ധു തന്നെ വധഭീഷണിക്ക് പരാതി നല്‍കിയിരിക്കുന്നത്
 ബിസിനസ്സ് ലോകത്തെ ഞെട്ടിച്ചു. ഉന്നത ബന്ധങ്ങളുപയോഗിച്ചു മുൻപും ഇത്തരം പരാതികളിൽ നിന്ന് പുഷ്പം പോലെ ആലൂക്ക ഊറി പോയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.   

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (4 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (4 hours ago)

Malayali Vartha Recommends