Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...

എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു; മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ, ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു; ഹൃദയം തൊടും ഒരു കുറിപ്പ്

20 NOVEMBER 2019 04:56 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴ, നങ്ങ്യാര്‍കുളങ്ങരയിലുണ്ടായ വാഹനാപകടം തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളും. കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ നജീബ് മണ്ണേലിനെയും കുടുംബത്തിനും തകർന്നത് ഒരുപാട് സ്വപ്നങ്ങളാണ്. നജീബും കുടുംബവും എറണാകുളത്തെ ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് ഇവരുടെ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നജീബിന്റെ മകള്‍ ഫാത്തിമ മരിച്ചു. ഭാര്യയും മകനും പരുക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയും അധികൃതര്‍ക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച്‌ നജീബിന്റെ സഹോദരപുത്രന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലാകുകയാണ്.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഇനിയുമൊരു ഫാത്തിമ നജീബ് മണ്ണേൽ ആവർത്തിക്കാതിരിക്കട്ടെ!!! പല ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ടെങ്കിലും എന്റെ പെങ്ങളുടെ പേരിൽ ഇടേണ്ടിവരുമെന്നു ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. എന്റെ പൊന്നുമോൾ മരിച്ചതല്ല, അവളെ ആ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, അനിൽ കുമാർ, കൊന്നതാണ്. എന്റെ അനിയൻ അവന്റെ വലതു കൈ നഷ്ടപ്പെട്ടതറിയാതെ, പെങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞതറിയാതെ, അവസാനമായി അനിയത്തിയുടെ മുഖമൊന്ന് കാണാൻ പോലും കഴിയാതെ ഐ.സി.യു-വിൽ ജീവന് വേണ്ടി മല്ലിടുന്നു.

മകളുടെ പിളർന്ന ശിരസ്സ് കൂട്ടിപ്പിടിച്ച് തന്റെ മടിയിൽ കിടത്തി കരയുന്ന വാപ്പ. മകൾ മരിച്ചത് ഉമ്മായെ അറിയിക്കാതെ ജീവന്റെ തുടിപ്പ് മകനിൽ ബാക്കിയുണ്ടെന്ന് ഉറപ്പ് വരുത്തിയ വാപ്പ റോഡിലൂടെ ചീറി പായുന്ന ഓരോ വാഹനങ്ങൾക്കും മുന്നിൽ ഒരു യാചകനെന്നോളം കൈ നീട്ടി സഹായത്തിനായി അപേക്ഷിക്കുന്നു. കൂടെ കിടന്നുറങ്ങിയ മോൾ മരിച്ചതറിയാതെ നിലവിളിക്കുന്ന ഉമ്മയും.

ഇതൊക്കെ എങ്ങനെ സംഭവിച്ചു??? ഇതിനൊക്കെ ആരാണ് ഉത്തരവാദി???

റോഡില്ലാതെ റോഡ് ടാക്സ് വാങ്ങുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഹെൽമെറ്റ് വെക്കാതെ പോകുന്ന ബൈക്കുകാരെ പിടിക്കാൻ ഇവിടെ നിയമമുണ്ട്, നിയമ പാലകരുണ്ട്. പക്ഷെ ഈ കെ.എസ്.ആർ.ടി.സി ബസിനൊരു കടിഞ്ഞാണിടാൻ ഇവിടെ ഒരു നിയമമോ, നിയമ പാലകരോ ഇല്ല.

നങ്യാർകുളങ്ങര അപകടം (11/11/2019) നടന്നതെങ്ങനെ???

എന്റെ അനിയൻ അലി 70kmph മുകളിൽ സ്പീഡിൽ വണ്ടി ഓടിച്ച് ഞാൻ കണ്ടിട്ടില്ല. അന്നത്തെ ദിവസം ഹരിപ്പാട് കഴിഞ്ഞുള്ള ഭാഗത്ത് റോഡ് മോശമായത് കൊണ്ട് അലി 40-50 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ കേറിയിട്ടില്ല. പതുക്കെ പോയതിന് അവനെ വണ്ടിയിൽ വെച്ച് അവന്റെ വാപ്പ (എന്റെ കൊച്ചാപ്പ) ചോദിച്ചിരുന്നു. അപ്പോൾ അവന്റെ മറുപടി "റോഡ് മോശമല്ലേ വാപ്പിച്ച, നമുക്ക് പതുക്കെ പോകാം, വാപ്പിച്ചാക്ക് വയ്യാതെയും ഇരിക്കുവല്ലേ??? (ഒരു മാസം മുമ്പ് കൊച്ചാപ്പാക്ക് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതിന്റെ ചെക്കപ്പിന് പോയി മടങ്ങുന്ന വഴിയാണ് അപകടം). ഇത്രയൊക്കെ സൂക്ഷ്മതയോടെ വന്നിട്ടും ഈ വണ്ടി എങ്ങനെ അപകടത്തിൽ പെട്ടു???

അലിയുടെ കാറിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ബസ്സ് (KL-15-A-1996) സൂപ്പർ ഡീലക്സ് എയർ ബസ് കണ്ടൈനർ ലോറിയെ അമിത വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് തന്റെ നേർക്ക് പാഞ്ഞു വരുന്ന ബസ്സിനെ കണ്ട് അലി തന്റെ വാഹനം പരമാവധി റോഡിൽ നിന്നും ഇറക്കിയിട്ടും

കാറിന്റെ ഒരു വശം മുഴുവനായി തകർത്ത് ബസ്സ് വീണ്ടും മുന്നോട്ട് പാഞ്ഞൂ. എന്താണ് സംഭവിച്ചതെന്ന് ബസ്സിലെ യാത്രക്കാർ അറിയുമ്പോഴേക്കും ബസ്സ് റോങ്ങ് സൈഡ് കേറി അര കിലോണീറ്ററോളം പിന്നിട്ടിരുന്നു. തുടർന്നുണ്ടായ ഗതാഗത തടസ്സം മൂലം ബസ്സ് ഹെഡ് ലൈറ്റ് പോലും ഓഫ് ആക്കാതെ ബസ്സ് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അതിനാൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന യാത്രക്കാരുടെ വെളിപ്പെടുത്തൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ദിവസങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായ ഡ്രൈവറെ മതിയായ തെളിവുകളില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇവിടെ ആർക്ക് എന്താണ് നഷ്ടം??? ഈ ബസ്സ് ലക്ഷ്യ സ്ഥാനത്തു എത്തുന്നതിന് വേണ്ടിയുള്ള മരണ പാച്ചിലിൽ ലാഭിച്ചേക്കാവുന്ന ഇരുപതോ മുപ്പതോ മിനുട്ടിന് വേണ്ടി ഒരു കുടുംബത്തിന്റെ ഇരുപത് വർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് റോഡിൽ പൊലിഞ്ഞത്.

പ്രതിദിനം കേരളത്തിൽ അങ്ങോളം ഇങ്ങോളം ശരാശരി ഒരാളെങ്കിലും KSRTC ഡ്രൈവരന്മാരുടെ ധാർഷ്ട്യത്തിന്റെ മുന്നിൽ ഇരയാകുന്നു. അഥവാ രക്ഷപ്പെട്ടാൽ വൈകല്യമുള്ള ഒരു ശരീരവുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെടുന്നു.

ഇനിയും എത്ര ജീവനുകൾ റോഡിൽ പൊലിഞ്ഞാലാണ് അധികൃതർ കണ്ണ് തുറക്കുക??? കെഎസ്ആർടിസിക്ക് ആര് മൂക്ക് കയറിടും??? കെഎസ്ആര്‍ടിസി ബസ്സുകൾ ഇടിച്ച് മരണ സംഖ്യ എത്ര തന്നെ കൂടിയാലും ചുരുങ്ങിയ കാലത്തേക്കുള്ള സസ്പെൻഷൻ എന്ന പ്രഹസനം എന്നവസാനിക്കും??? സസ്പെൻഷൻ കഴിഞ്ഞാൽ ആ കാലയളവിലെ ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകി തിരിച്ചെടുക്കുന്നു. കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവറന്മാർക്ക് കൊലയാളികളാകാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്???

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​യാ​യി.  (1 hour ago)

കേരളത്തിന്റെ ആദ്യ മൽസരം പഞ്ചാബിനെതിരെ...  (1 hour ago)

വിവാദ പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ....  (1 hour ago)

മണ്ഡല മകരവിളക്കു തീർഥാടനത്തിന് സമാപനം കുറിച്ച് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്ത് ഉത്സവം  (2 hours ago)

ഓഹരി വിപണിയും നഷ്ടത്തിൽ  (2 hours ago)

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു  (2 hours ago)

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ....  (2 hours ago)

കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്...  (3 hours ago)

ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...  (3 hours ago)

സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത മാറ്റം  (3 hours ago)

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്  (3 hours ago)

സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി  (3 hours ago)

സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...  (3 hours ago)

23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!  (3 hours ago)

ഭൂമി ഇടപാടുകളിൽ ലാഭം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

Malayali Vartha Recommends