വിഴിഞ്ഞത്തിന്റെ ടെണ്ടര്‍ എടുക്കാന്‍ ആളില്ല

കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞത്തിന്റെ ടെണ്ടര്‍ എടുക്കാന്‍ ആളില്ല. പദ്ധതിയുടെ ടെണ്ടറിനായി മൂന്ന് കമ്പനികള്‍ അപേക്ഷ നല്കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. അദാനി പോര്‍ട്ട്‌സ്, എസ്ആര്‍ പോര്‍ട്ട്‌സ്, സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നീ കമ്പനികളാണ് ടെന്‍ഡര്‍ അപേക്ഷകള്‍ വാങ്ങിയത്. എന്നാല്‍ മൂന്ന് കമ്പനികളും ടെന്‍ഡര്‍ നല്‍കിയില്ല. ഇതോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു. ഇന്ന് രാവിലെ 11 വരെയായിരുന്ന ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള സമയം.
അതേസമയം ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആരും മുന്നോട്ട് വരാത്തത് ഞെട്ടിച്ചുവെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. ഇതിന് പിന്നില്‍ കമ്പനികളുടെ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























