വടകര നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വടകര നഗരസഭാ പരിധിയില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. വടകര നഗരസഭാ ചെയര്‍പേഴ്‌സണിനെതിരെ വിജിലന്‍സ് കേസെടുത്ത സംഭവുമായി ബന്ധപ്പെട്ടാണു ഹര്‍ത്താല്‍.
വിഷയം നഗരസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന യുഡിഎഫ് ആവശ്യം അംഗീകരിക്കാതിരുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലേയ്ക്ക് വഴിമാറുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























