ബ്ലെസിക്കൊപ്പം ഫോട്ടോ എടുത്തവര്‍ എല്ലാം വെട്ടില്‍

താരങ്ങള്‍ ആളുകള്‍ക്കൊപ്പം നിന്നുള്ള ഫോട്ടോ എടുക്കലുകള്‍ അവസാനിപ്പിക്കുന്നു. ഇപ്പോള്‍ കൊക്കയിന്‍ കേസില്‍ ബ്ലസി അകത്തായതോടെ ഇവര്‍ക്കൊപ്പം നിന്നു ഫോട്ടോ എടുത്ത താരങ്ങളും ആശങ്കയിലാണ്. ഒരിടവേളയ്ക്കുശേഷം ബ്ലസിയും ലാപ്പ്‌ടോപ്പും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
അതേസമയം അബദ്ധത്തിന് ബ്ലസിക്കൊപ്പം ചിത്രങ്ങളെടുത്ത പല താരങ്ങളും വെട്ടിലായിരിക്കുകയാണ്. ഷൂട്ടിംഗിനും പൊതുപരിപാടികള്‍ക്കും ഇടയില്‍ ബ്ലസിയുടെയും മറ്റും കൂടെ ഫോട്ടോ എടുത്തവരാണ് വെട്ടിലായത്. അവരില്‍ ചിലരുടെ ദൃശ്യങ്ങളും ബ്ലസിയുടെ ലാപ്പ്‌ടോപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതേസമയം സീനിയര്‍ സിനിമാക്കാരെല്ലാം ന്യൂജനറേഷന്റെ ഈ വഴിപിഴച്ച നിലപാടുകള്‍ക്ക് എതിരാണ്. ഇതോടെ സിനിമയില്‍ സമഗ്രമായ മാറ്റം വേണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ ധാര്‍മിക പിന്തുണയും മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ അവര്‍ നല്‍കിയിട്ടുണ്ട്. അതേ സമയം ഇവരുടെ കൂടെ രഞ്ജിനി ഹരിദാസ് നില്‍ക്കുന്ന ഫോട്ടോ ബ്ലസിയുടെ ലാപ്പ്‌ടോപ്പില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഒരു പാര്‍ട്ടിയില്‍ രഞ്ജിനി അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha