പയ്യന്നൂരില്‍ ഒരു 'സഹകുടിയന്‍' പണികൊടുത്തത് ഇങ്ങനെ...

പയ്യന്നൂരില്‍ മൊബൈല്‍ ടവര്‍ ജോലിക്കായി എത്തിയ കൊന്നക്കാട് സ്വദേശിയുമായി ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട യുവാവ് ചങ്ങാത്തം കൂടി. ഒടുവില്‍ കൊന്നക്കാട് സ്വദേശിയുടെ പണവും രേഖകളുമായി അയാള്‍ സ്ഥലം വിട്ടു.
ഇന്നലെ രാത്രി ഒമ്പതോടെയാണ് ധനഞ്ജയന്‍ എന്ന യുവാവ് ബസില്‍ പയ്യന്നൂരെത്തിയത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിയില്‍ പരിചയപ്പെട്ട യുവാവുമായി ചങ്ങാത്തത്തിലാവുകയും പിന്നീട് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു. ഇതിന് ശേഷം കൂട്ടുകാരനായി കൂടിയ ആള്‍ രാത്രി തന്റെ വീട്ടില്‍ തങ്ങാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇരുവരും കേളോത്തെ പെട്രോള്‍ പമ്പില്‍ എത്തി.
ഇവിടെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ധനഞ്ജയന്‍ ഉണര്‍ന്നപ്പോള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പഴ്സിലെ മൂവായിരം രൂപയും ആധാര്‍,പാന്‍കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ടിരുന്നു.കൂട്ടുകാരനായി കൂടിയ ആളേയും കാണാതെ വന്നപ്പോള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























