ഇലക്ട്രിക് ലൈനിലെ തൂണില്‍ പെയിന്റടിക്കുന്നതിനിടെ കരാര്‍ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു

പതിനൊന്ന് കെ.വി ഇലക്ട്രിക് ലൈനിലെ തൂണില്‍ പെയിന്റടിക്കുന്നതിനിടെ കരാര്‍ തൊഴിലാളിക്ക് വൈദ്യുതാഘാതമേറ്റു. മാറനാട് വിഷ്ണുഭവനില്‍ രതീഷിനാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ദിവനസം രാവിലെ 10.45ന് പൂയപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. 20 അടിയിലധികം ഉയരമുള്ള ഇരുമ്പ് വൈദ്യുതി തൂണിന്റെ മുകളില്‍ സേഫ്റ്റി ബെല്‍റ്റ് ഘടിപ്പിച്ച ശേഷം പെയിന്റിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം
. വെളിയം ഇലക്ട്രിക് സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ വൈദ്യുതബന്ധവും വിച്ഛേദിച്ച ശേഷമാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ താഴെഇറക്കിയത്. സാരമായി പരിക്കേറ്റ ഇയാളെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
" f
https://www.facebook.com/Malayalivartha

























