രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്നും ലഭിച്ച ബാനറുകളിലേയും പ്രതികളില്‍ നിന്നും കണ്ടെടുത്ത രേഖകളിലേയും കൈയക്ഷരവും സാമ്യമുണ്ടെന്ന് പൊലീസ് .... മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ കൈയക്ഷരം പരിശോധനയ്ക്കായി ശേഖരിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ കൈയക്ഷരം പരിശോധനയ്ക്കായി ശേഖരിച്ചു. കോഴിക്കോട് ജില്ലാ ജയിലിലുള്ള സിപിഎം ബ്രാഞ്ച് അംഗം പന്തീരങ്കാവ് മൂര്‍ക്കനാട് കോട്ടുമ്മല്‍ താഹ ഫസലിന്റെ കൈയക്ഷരമാണ് പരിശോധിക്കുന്നത്. താഹയുടെ വീട്ടില്‍ കണ്ടെത്തിയ കുറിപ്പുകള്‍ താന്‍ എഴുതിയതാണെന്ന് താഹ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
ഫോറന്‍സിക് സയന്‍സ് ലാബിലെ ഡോക്യുമെന്റ് വിഭാഗത്തില്‍ താഹയുടെ കൈയക്ഷരം പരിശോധിക്കും. രണ്ട് കൈയക്ഷരങ്ങളും ഒന്നാണെങ്കില്‍ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകള്‍ കേസില്‍ താഹക്കെതിരായ നിര്‍ണായക തെളിവാകും. താഹയുടെ വീട്ടില്‍ നിന്ന് രഹസ്യകോഡിലുള്ള കുറിപ്പുകളും കണ്ടെത്തിയിരുന്നു.രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്നും ലഭിച്ച ബാനറുകളിലേയും പ്രതികളില്‍ നിന്നും കണ്ടെടുത്ത രേഖകളിലേയും കൈയക്ഷരവും സാമ്യമുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവ താഹയുടെ കൈയക്ഷരമാണോ എന്നാണ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha

























